പിറന്നാൾ ദിനത്തിൽ ഡ്രമ്മർ ശിവമണി സന്നിധാനത്ത്

December 2, 2023

7-ാം വയസ്സിൽ ഡ്രമ്മിങ്ങ് ആരംഭിച്ച പ്രതിഭയാണ് ശിവമണി. അദ്ദേഹത്തിന്റെ പരിപാടികൾക്ക് നിരവധി ആസ്വദിക്കാറുണ്ട്. ഇപ്പോൾ പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് ദര്‍ശനം നടത്തിയിരിക്കുകയാണ് ശിവമണി. മകൾ മിലാനയോടൊപ്പം ഇന്നലെയാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. (Drummer Shivamani visits Sabarimala on his birthday)

പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്‌ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യപ്പനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read also: അവസാന നിമിഷങ്ങളിലും കളിയും ചിരിയുമായി സുബ്ബലക്ഷ്മി- വിഡിയോ

തുടർന്ന് ശബരിമല സന്നിധാനത്ത് ശിവമണിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഗായകൻ സുദീപ് കുമാറും, പ്രകാശ് ഉള്ള്യേരിയും ശിവമണിക്കൊപ്പം സംഗീതനിശക്കുണ്ടായിരുന്നു.

പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെയായിരിക്കണം മലയിറങ്ങേണ്ടതെന്നും ശിവമണി പറഞ്ഞു.

Story highlights: Drummer Shivamani visits Sabarimala on his birthday