‘വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്..’- പ്രിയതമയ്ക്ക് 12-ാം വിവാഹവാർഷികം നേർന്ന് ദുൽഖർ സൽമാൻ
മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറത്തേക്കും വളർന്ന ആരാധക വൃന്ദമാണ് ദുൽഖറിന്റേത്. ഓകെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീത രാമം, സോയ ഫാക്ടർ, ചുപ് തുടങ്ങിയ ചിത്രങ്ങളൊക്കെ ദുൽഖറിന് തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ഡസ്ട്രികളിൽ വലിയ പ്രശസ്തി നേടി കൊടുത്ത ചിത്രങ്ങളാണ്.
ഇപ്പോൾ തന്റെ വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ച് ദുൽഖർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഭാര്യ അമാലിനൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ മനസ്സ് തൊടുന്ന കുറിപ്പ് പങ്കുവെച്ചത്.
’12 വർഷവും കടന്നിരിക്കുന്നു, ആം! തിരിഞ്ഞു നോക്കുമ്പോൾ ഒരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ജീവിതം നയിക്കുമ്പോൾ വർഷങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്.
എല്ലാ വർഷവും ഈ സമയത്താണ് ഞാൻ പോയദിനങ്ങളെ തൂക്കിനോക്കുന്നത്. എല്ലാ ഉയർച്ചയും താഴ്ചയും ജയവും തോൽവിയും. എല്ലാ വർഷവും നീയാണ് എന്റെ കരുത്തെന്ന് എല്ലാ വർഷവും ഞാൻ മനസ്സിലാക്കുന്നു. എന്തുതന്നെയായാലും, നീ ശാന്തമായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. നിന്റെ ആ ഒരു ഗുണം എപ്പോഴും എന്നെ കേന്ദ്രീകരിക്കുന്നു. ഹാപ്പി ആനിവേഴ്സറി ബേബി. എന്റെ ശാന്തതയ്ക്കും എന്റെ കേന്ദ്രത്തിനും നന്ദി. എന്റെ കരുത്തും എന്റെ നങ്കൂരവും.’- ദുൽഖർ സൽമാൻ കുറിക്കുന്നു..
Read also: ‘മട്ടര്‍ പനീറി’ല്‍ കഷണങ്ങള്‍ കുറഞ്ഞുപോയി’; വിവാഹപന്തലില്‍ കൂട്ടയടി
സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. വിവാഹശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്മാന് എന്നാണ് പേര് നൽകിയത്. ഇപ്പോൾ മറിയവും മമ്മൂട്ടിയെയും ദുൽഖറിനെയും പോലെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
Story highlights- dulquer salmaan and amaal celebrating 12 years of togetherness