‘മട്ടര്‍ പനീറി’ല്‍ കഷണങ്ങള്‍ കുറഞ്ഞുപോയി’; വിവാഹപന്തലില്‍ കൂട്ടയടി

December 21, 2023

വിവാഹദിനം നിസാരമായ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാകുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഇത്തരം അടിപിടികള്‍ കല്യാണം മുടങ്ങുന്നതിന് വരെ കാരണമാകാറുണ്ട്. പപ്പടം നല്‍കാത്തതിന്റെ പേരിലും ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിനെ ചൊല്ലിയുമെല്ലാം അടിപിടികള്‍ ഉണ്ടായിട്ടുണ്ട്. ( Dispute over Paneer in wedding feast video goes viral )

അത്തരത്തില്‍ സമാനമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇത്തവണ പനീര്‍ കിട്ടാത്തതിന്റെ പേരിലാണ് ഒരു വിവാഹാഘോഷം അടിച്ചു പിരിഞ്ഞത്. ഒരു വിവാഹ ചടങ്ങില്‍ സദ്യയില്‍ പനീര്‍ കിട്ടാതെ വന്നതോടെ രോഷാകുലരായ അതിഥികള്‍ തമ്മിലടിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോയില്‍ അതിഥികള്‍ക്കായുള്ള ഭക്ഷണം മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെ യുവാക്കള്‍ പരസ്പരം തമ്മില്‍ അടികൂടുന്നത്. ചിലര്‍ കസേര എടുത്ത് മറ്റുള്ളവരുടെ ദേഹത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഘര്‍ കി കലേഷ് എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.

Read Also : വന്ദേ ഭാരത് ട്രെയിനിന്റെ രൂപത്തിൽ ഒരുങ്ങിയ റെസ്റ്റോറന്റ്- ഉള്ളിലും പുറമേയും അസ്സൽ ട്രെയിൻ!

വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലാണ് കൂട്ടയടി ഉണ്ടായത്. അതിഥികള്‍ക്കായി ഒരുക്കിയ വിരുന്നിനിടെ നല്‍കിയ ‘മട്ടര്‍ പനീറി’ല്‍ പനീര്‍ കഷണങ്ങള്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായതെന്നും വീഡിയോയ്ക്കാപ്പമുള്ള കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എതായാലും പനീര്‍ കഷ്ണങ്ങള്‍ ഉണ്ടാക്കിയ പൊല്ലാപ്പ് വിവാഹം മുടക്കുമെന്നും ആരും കരുതിയിട്ടുണ്ടാകില്ല.

Story Highlights : Dispute over Paneer in wedding feast video goes viral