കടയിലെ സ്ഥിരം സന്ദർശകയായ വൃദ്ധ മരിച്ചപ്പോൾ പഴക്കച്ചവടക്കാരന് ലഭിച്ചത് 3.8 കോടി രൂപയുടെ സ്വത്ത്!
ചില വേർപാടുകൾ അമ്പരപ്പിക്കുന്ന ചില സത്യങ്ങളിലേക്കും കൗതുകങ്ങളിലേക്കും നയിക്കും. അത്തരത്തിൽ അപ്രതീക്ഷിതമായി 3.8 കോടി രൂപയുടെ ഉടമയായി മാറിയിരിക്കുകയാണ് ഒരു പഴക്കച്ചവടക്കാരൻ. സ്ഥിരമായി പഴക്കടയിൽ എത്തിയിരുന്ന ഒരാൾ, തന്റെ സ്വത്തുക്കളെല്ലാം പഴക്കച്ചവടക്കാരന് എഴുതിവെച്ചിട്ടാണ് മരിച്ചത്. ഏകദേശം 4,60,000 ഡോളർ അതായത് 3.8 കോടി രൂപയുടെ സ്വത്തുവകകളാണ് എഴുതിവെച്ചത്.
88-കാരനായ വൃദ്ധ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ലഭിച്ച പരിചരണത്തിനുള്ള നന്ദി സൂചകമായി തന്റെ ആസ്തികൾ കുടുംബാംഗങ്ങൾക്ക് പകരം പഴക്കച്ചവടക്കാരന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ മുഴുവൻ സ്വത്തും ബന്ധമില്ലാത്ത ഒരാൾക്ക് വിട്ടുകൊടുക്കാൻ മരിച്ച വൃദ്ധൻ എഴുതിവെച്ചതായി നോട്ടറി ഉദ്യോഗസ്ഥർ വായിച്ചപ്പോൾ കുടുംബാംഗങ്ങൾ ഞെട്ടി. വൃദ്ധനോടൊപ്പം മൂന്ന് സഹോദരിമാർ താമസിച്ചിരുന്നുവെങ്കിലും അവർക്ക് ഒരു വിഹിതവും ലഭിച്ചില്ല. എന്നാൽ, മരിച്ചയാളുടെ ഇഷ്ടത്തെ വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഈ വിൽപത്രം അട്ടിമറിക്കാൻ ശ്രമിച്ചു. എന്നാൽ, പഴക്കച്ചവടക്കാരൻ അവരെ കോടതിയിലെത്തിച്ചു.
ചൈനയിലെ ഷാങ്ഹായിൽ ആണ് ഈ വേറിട്ട സംഭവം അരങ്ങേറിയത്. ഇപ്പോൾ മരിച്ച, മാ എന്നറിയപ്പെടുന്ന ഒരു വൃദ്ധ തന്റെ സമ്പത്ത് മുഴുവൻ അടുത്തുള്ള മാർക്കറ്റിലെ പഴം വിൽക്കുന്ന ലിയുവിന് വിട്ടുകൊടുത്തു. വർഷങ്ങൾക്ക് മുമ്പ് തന്നെ പഴക്കച്ചവടക്കാരനും മായും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ലിയുവിന് മോശമായ ഒരു വീടും സാഹചര്യവും ആണെന്നറിഞ്ഞപ്പോൾ, മാ അവനെയും കുടുംബത്തെയും തന്റെ ഫ്ലാറ്റിൽ താമസിക്കാൻ ക്ഷണിച്ചു.
ഏകമകൻ മരിച്ചതോടെ ലിയു, മായുടെ പ്രാഥമിക പരിചാരകനായി. വീഴ്‌ചയിൽ പരിക്കേറ്റപ്പോൾ മയെ പരിചരിച്ച് ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം താമസിച്ചു. വയോധികന്റെ കുടുംബാംഗങ്ങൾ ആരും സഹായത്തിനെത്തിയില്ല. തുടർന്ന് 2020-ൽ പഴം വിൽപനക്കാരനായ ലിയുവിനായി മാ കരാർ എഴുതി ഒപ്പിട്ടു മരിച്ചയാളുടെ കുടുംബം ഈ സ്വത്തും വിട്ടുനൽകാതായപ്പോൾ ലിയു അവരെ കോടതിയിലെത്തിച്ചു.
Read also: ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’- ബോബി ഡിയോളിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സഹോദരൻ സണ്ണി ഡിയോൾ
നിയമയുദ്ധത്തിൽ, ഷാങ്ഹായ് കോടതി പഴവിൽപ്പനക്കാരന് അനുകൂലമായി തീരുമാനിച്ചു, മായുടെ ബന്ധുക്കളുടെ വെല്ലുവിളിയുടെ മുന്നിൽ വിൽപ്പത്രം സാധുവായി. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്തതായും ഇവർ ആരോപിച്ചിരുന്നു. ഈ അവകാശവാദം നോട്ടറി ഉദ്യോഗസ്ഥർ നിരസിച്ചു.
Story highlights- fruit seller who got Rs 3.8 crore flat from a customer