‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’- ബോബി ഡിയോളിന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സഹോദരൻ സണ്ണി ഡിയോൾ

December 27, 2023

അനിമൽ എന്ന ചിത്രത്തിലെ ഗാനമായ ‘ജമല്‍ ജമാലേക് ജമാലൂ ജമല്‍ കുഡു’ തരംഗം അവസാനിക്കുന്നില്ല. നിരവധി ആളുകളാണ് ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തുന്നത്. ചിത്രത്തിൽ ബോബി ഡിയോളിന്റെ കഥാപാത്രത്തിന്റെ എൻട്രി ആയിരുന്നു ഗാനം. ഈ ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഇപ്പോൾ ബോബി ഡിയോളിന്റെ സഹോദരനും നടനുമായ സണ്ണി ഡിയോൾ.

തന്റെ പ്രിയപ്പെട്ട ടെഡി ബിയറിനൊപ്പമാണ് നടൻ ചുവടുവയ്ക്കുന്നത്. ഈ വർഷം ആദ്യം, കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ സീസണിൽ ഡിയോൾ സഹോദരന്മാർ അതിഥികളായി എത്തിയിരുന്നു. ടെഡി ബിയറുകളും കളിപ്പാട്ടങ്ങളും ശേഖരിക്കുന്നതിൽ താൽപ്പര്യമുണ്ടെന്ന് സണ്ണി ഡിയോൾ ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ബോബിയുടെ ജമാൽ കുടു എന്ന ഗാനത്തിന് തന്റെ ടെഡി ബിയറിനൊപ്പം നൃത്തം ചെയ്യുന്ന ഒരു റീൽ താരം പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ പ്രിയപ്പെട്ട ടെഡി ബിയറിനൊപ്പം ക്രിസ്മസ് ആഘോഷിച്ചു’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

Read also: ഒമ്പത് മാസം കൊണ്ട് 8 മുതൽ 12-ാം ക്ലാസ് വരെ പൂർത്തിയാക്കി; ഇത് ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയർ

അനിമലിന്റെ റിലീസിന്മു മ്പ്, ബോളിവുഡ് താരം സണ്ണി ഡിയോൾ തന്റെ സഹോദരൻ ബോബി ഡിയോളിന് വലിയ പിന്തുണ നൽകിയിരുന്നു. സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അനിമൽ. രൺവീർ സിംഗായിരുന്നു ചിത്രത്തിൽ നായകൻ. രശ്‌മിക മന്ദാന നായികയായി എത്തിയ ചിത്രത്തിൽ ബോബി ഡിയോൾ വില്ലനായി എത്തി.

Story highlights- Sunny Deol Recreates Brother Bobby Deol’s Animal Song