ഒമ്പത് മാസം കൊണ്ട് 8 മുതൽ 12-ാം ക്ലാസ് വരെ പൂർത്തിയാക്കി; ഇത് ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയർ

December 27, 2023

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വളിതാണ് എന്ന തിരിച്ചറിവ് നന്നയി ഉള്ള തലമുറയാണ് വളർന്നുവരുന്നത്. ഒരു മനുഷ്യൻ സാധാരണയായി 21 അല്ലെങ്കിൽ 22 വയസ്സിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. എന്നാൽ, ചിലർക്ക് ഇത്രയും പ്രായംവരെ ബിരുദം പൂർത്തിയാക്കാനും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനും കാത്തിരിക്കേണ്ടി വരാറില്ല. അവർക്ക് ചില അസാധാരണമായ കഴിവുകളുണ്ട്. 20 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ബിരുദം പൂർത്തിയാക്കിയ ചിലരുണ്ട്.

അത്തരത്തിലുള്ള ഒരു പ്രതിഭയാണ് ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായ നിർഭയ് താക്കർ. 15 വയസാണ് ഈ മിടുക്കന്. 2002-ൽ ജനിച്ച നിർഭയ് താക്കർ ഭുജ് സ്വദേശിയാണ്. ഒരു വർഷം കൊണ്ട് തന്റെ മുഴുവൻ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബിഇ) ബിരുദ കോഴ്‌സും പൂർത്തിയാക്കിയാണ് ഈ മിടുക്കൻ ശ്രദ്ധനേടിയിരിക്കുന്നത്.

ഗുജറാത്ത് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ (ജിടിയു) പൂർവ വിദ്യാർത്ഥിയാണ് നിർഭായ്. BE എടുക്കുന്നതിന് മുമ്പ്, നിർഭയ് 2015-16 അധ്യയന വർഷത്തിൽ 8, 9 ,10 ക്ലാസുകളിൽ വിജയിക്കാൻ വെറും ആറ് മാസവും പിന്നീട് 11, 12 ക്ലാസുകൾ പൂർത്തിയാക്കാൻ വെറും 3 മാസവുമാണ് എടുത്തത്. എച്ച്എസ്‌സി പൂർത്തിയാക്കുമ്പോൾ നിർഭയ്‌ക്ക് 13 വയസ്സായിരുന്നു. പിന്നീട്, വെറും 15-ാം വയസ്സിൽ ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായി. ജോയിന്റ് എൻട്രൻസ് പരീക്ഷ (മെയിൻ) എഴുതിയ നിർഭയ് 75/360 മാർക്കാണ് നേടിയത്. 2017-ൽ 15 വയസിൽ ഈ മിടുക്കൻ ജി.ടി.യുവിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. എഞ്ചിനീയറായ അച്ഛന്റെയും ഡോക്ടറായ അമ്മയുടെയും മകനാണ് നിർഭയ്.

Read also: ‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രി കിടക്കയിൽ നിന്നും രഞ്ജിനി ഹരിദാസ്

ഫാസ്റ്റ് ലേർണേഴ്‌സിനെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അനുവദിക്കുന്ന ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (IGCSE) പ്രകാരമാണ് നിർഭയ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. പ്രൊഫഷണൽ കോഴ്‌സുകൾക്കായുള്ള അഡ്മിഷൻ കമ്മിറ്റി (ACPC), ഓൾ-ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (AICTE) എന്നിവയിൽ നിന്നും നിർഭയ് അംഗീകാരം നേടി. ഇതുവഴി എസ്എഎൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രവേശനം നേടി.

Story highlights-  man who completed classes 8 to 12 in just nine months