‘അമ്പമ്പോ എന്തൊരടി, 49 പന്തില്‍ 193 റണ്‍സ്’; ടി10 ക്രിക്കറ്റില്‍ റെക്കോഡുമായി ഹംസ സലീം
ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം സ്കോര്‍ 200 കടക്കുക എന്നത് തന്നെ വളരെ അപൂര്‍വമാണ്. എന്നാല്‍ ടി10 ക്രിക്കറ്റില്‍ 193 റണ്‍സ് അടിച്ചെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹംസ സലീം ദര്. ടി10 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോഡും ഹംസ സലീമിന്റെ പേരിലായി. ( Hamza Saleem highest score in T10 cricket )
ലെയസ് ഡു പ്ലൂയിയുടെ പേരിലുള്ള റെക്കോഡാണ് മറികടന്നത്. ഡു പ്ലൂയിയെക്കാള് വെറും മൂന്ന് പന്തുകള്‍ കൂടുതല്‍ കളിച്ച ഹംസ 30 റണ്‍സാണ് അധികമായി നേടിയത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മത്സരത്തില്‍ 40 പന്തുകളില്‍ നിന്ന് 160 റണ്‍സായിരുന്നു ഹംഗറിക്കാരനായ ഡു പ്ലൂയി നേടിയത്.
𝗪𝗢𝗥𝗟𝗗 𝗥𝗘𝗖𝗢𝗥𝗗 𝗞𝗡𝗢𝗖𝗞!🤯
— European Cricket (@EuropeanCricket) December 6, 2023
Hamza Saleem Dar's 43-ball 1️⃣9️⃣3️⃣ not out is the highest individual score in a 10-over match.😍 #EuropeanCricket #EuropeanCricketSeries #StrongerTogether pic.twitter.com/4RQEKMynu2
യൂറോപ്യന്‍ ക്രിക്കറ്റ് സീരിസിലാണ് ഈ റെക്കോര്‍ഡ് ബാറ്റിങ്ങിന് വേദിയായത്. 60 പന്തുകള്‍ മാത്രമുള്ള മത്സരത്തില്‍ 43 പന്തുകള്‍ നേരിട്ട ഹംസ സലീം 22 സിക്സും 14 ഫോറും സഹിതമാണ് 193 റണ്‍സിലെത്തിയത്.
Read Also : ‘ധോണി പ്രേമം’ വിനയായി; ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് സസ്പെന്ഷന്
ടി10 സീരിസിലെ കാറ്റലുനിയ ജാഗ്വര്‍- സൊഹല് ഹോസ്പിറ്റലെറ്റ് തമ്മിലുള്ള പോരാട്ടത്തില്‍ ശ്രദ്ധേയ സെഞ്ച്വറി പിറന്നത്. ഹംസ സലീമിന്റെ സെഞ്ച്വറി കരുത്തില്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 257 റണ്‍സാണ് അടിച്ചെടുത്തത്. മറ്റൊരു ഓപ്പണറായ യാസിര്‍ അലിയും മികച്ച പ്രകടനം പുറത്തെടുത്തു. 19 പന്തുകള്‍ നേരിട്ട യാസിര്‍ ഏഴ് സിക്സറുകളും മൂന്ന് ഫോറുമടക്കം 53 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൊഹല് ഹോസ്പിറ്റലെറ്റിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സിലെത്താന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ 153 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്.
Story highlights : Hamza Saleem highest score in T10 cricket