പ്രതിരോധം വീണ്ടും ശക്തമാക്കാം- രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ കറുവപ്പട്ട
രോഗ പ്രതിരോധശേഷി എന്ന വാക്ക് പലര്‍ക്കും സുപരിചിതമാണ്. പ്രത്യേകിച്ച് കൊവിഡ് 19 എന്ന മഹാമാരിയുടെകാലത്ത് പലരും കൂടുതല്‍ കേട്ട ഒരു വാക്കും പ്രതിരോധശേഷി എന്നതാണ്. രോഗ പ്രതിരോധശേഷി കുറവുള്ളവരില്‍ കൊറോണ വൈറസ് വ്യാപന സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം രോഗബാധ വീണ്ടും ശക്തമാകുകയാണ്.
പെട്ടെന്ന് ഒരു ദിവസംകൊണ്ട് മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല രോഗപ്രതിരോധശേഷി. കൃത്യമായ ഭക്ഷണശൈലിയും വ്യായമവുമൊക്കെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. ധാരാളം ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ചുമ ജലദോഷം എന്നിവ അകറ്റുന്നതിനും കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
Read also: ഉറങ്ങി എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം അകറ്റാൻ ലളിതമായ മാർഗങ്ങൾ
സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്കും മികച്ചൊരു പരിഹാരമാണ് കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്. അതുപോലെ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ദിവസവും കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. അസിഡിറ്റിയെ ചെറുക്കാനും ഉത്തമമാണ് കറുവപ്പട്ട.
Story highlights: Health Benefits of Cinnamon Tea