ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍പീസ്

December 9, 2023

കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് ഗ്രീന്‍പീസില്‍. അതുകൊണ്ടുതന്നെ ഗ്രീന്‍പീസ് ഡയറ്റിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് അമിതവണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍പീസില്‍. ഈ ഘടകം വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കലോറി കുറവായതിനാല്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാനും ഗ്രീന്‍പീസ് സഹായിക്കുന്നു.

അതുപോലെതന്നെ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍പീസില്‍. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരും ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാത്രമല്ല മുട്ട കഴിക്കാത്തവര്‍ക്കും ഗ്രീന്‍പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കുന്നു.

Read also: ലോകത്തിലെ ഏറ്റവും വലിയ ഏകശില കീഴടക്കാൻ താണ്ടേണ്ടത് എഴുനൂറോളം പടികൾ! മുകളിൽ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന ദൃശ്യഭംഗി

പ്രമേഹരോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് ഗ്രീന്‍പീസ്. രക്തകത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ ഗ്രീന്‍പീസ് സഹായിക്കുന്നു. പൊട്ടാസ്യം, മംഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ധത്തെ നിയന്ത്രിക്കാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

Story highlights- Health Benefits of Green peas