ചുമയിൽ നിന്ന് രക്ഷനേടാൻ കുടിക്കാം പൈനാപ്പിൾ ജൂസ്!
വിറ്റാമിൻ സി, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുവായ മാംഗനീസിന്റെ കലവറയുമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ കാണപ്പെടുന്ന ബ്രോമെലൈൻ എന്ന എൻസൈമിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ളതിനാൽ രോഗങ്ങൾ സുഖപ്പെടുത്താനുള്ള കഴിവുണ്ട്. (How Pineapple juice aids in relieving cough)
എന്നാൽ പൈനാപ്പിൾ ജൂസ് കുടിക്കുന്നത് ചുമയ്ക്ക് ഏറെ ഗുണകരമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? പൈനാപ്പിൾ ജൂസിൽ ബ്രോമെലൈൻ എന്ന എൻസൈമുകളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. അലർജി, ആസ്ത്മ എന്നിവയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ സഹായകമാണെന്ന് കരുതപ്പെടുന്നു. കഫം വിഘടിപ്പിച്ച് പുറന്തള്ളാൻ സഹായിക്കുന്ന മ്യൂക്കോലിറ്റിക്ക് ഗുണങ്ങളും പൈനാപ്പിളിനുണ്ട്. തൊണ്ടവേദനയ്ക്ക് കാരണമാകുന്ന അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻറിവൈറൽ ഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.
Read also: ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍പീസ്
ഇൻഫ്ളമേഷൻ തടയാൻ കഴിവുള്ളതിനാൽ പൈനാപ്പിൾ ജൂസ് തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കും. പൈനാപ്പിൾ ജൂസ് വിറ്റാമിൻ സിയുടെ നല്ല ഉറവിടം കൂടിയാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധയെ നേരിടാനും സഹായിക്കുന്നു.
പൈനാപ്പിൾ ജൂസ് ചുമയ്ക്ക് താൽക്കാലികമായ ആശ്വാസം നൽകുമെങ്കിലും ചുമയുടെ കാഠിന്യവും തീവ്രതയും കണക്കിലെടുത്ത് വേണം ചികിത്സ തേടാൻ. ഒരാഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിൽക്കുകയോ ഉറക്കത്തെ തടസ്സപ്പെടുത്തുകയോ ചെയ്താൽ, ഒരു ഡോക്ടറെ സമീപിച്ച് എന്ത് ചികിത്സയാണ് പരിഗണിക്കേണ്ടതെന്ന് ചോദിക്കുക. പൈനാപ്പിൾ അലർജിയോ മറ്റ് പഴങ്ങളോട് അലർജിയോ ഉള്ളവർ പൈനാപ്പിൾ ജൂസ് ഒഴിവാക്കുന്നതാണ് ഉത്തമം.
Story highlights: How Pineapple juice aids in relieving cough