ടി20 യില്‍ ഒന്നാം നമ്പര്‍ ബോളറായി രവി ബിഷ്ണോയ് ; പിന്നാലാക്കിയത് അഫ്ഗാന് സ്റ്റാര്‍ സ്പിന്നറെ
ഐസിസി ടി-20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍കുതിപ്പുമായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയ്. ഏറ്റവും പുതിയ റങ്കിങി്ല് ഒന്നാം സ്ഥാനത്തേക്കാണ്് രവി ബിഷ്ണോയ് കുതിച്ചത്. അഫ്ഗാനിസ്ഥാന് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ് ഇന്ത്യന്‍ താരം മറികടന്നത്. ( ICC T20 rankings Ravi Bishnoi new no 1 bowler )
ഓസ്ട്രേലിയയ്ക്ക് എതിരായ ടി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് 23-കാരന് റാങ്കിങ്ങില്‍ തലപ്പത്തേക്കുള്ള വഴി തുറന്നത്. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ണോയ് അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് നേടിയത്. കഴിഞ്ഞ റാങ്കിങ്ങില്‍ 665 റേറ്റിങ് പോയിന്റുമായി അഞ്ചാമതായിരുന്നു ബിഷ്ണോയിക്ക് 34 പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ആകെ 699 റേറ്റിങ് പോയന്റിലേക്ക് എത്താനായി.
രണ്ടാം സ്ഥാനത്തുള്ള റാഷിദിന് 692 റേറ്റിങ് പോയിന്റാണുള്ളത്. 2023 മാര്‍ച്ച് മുതല്‍ റാങ്കിങ്ങില്‍ തലപ്പത്ത് തുടരുകയായിരുന്നു റാഷിദ്. 679-റേറ്റിങ്ങുമായി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക മൂന്നാമത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബിഷ്ണോയ് ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം നടത്തിയത്. ഇതുവരെ 21 മത്സരങ്ങളില്‍ മാത്രം കളിച്ച താരം 34 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. അതേസമയം ബാറ്റര്മരുടെ
റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 855 റേറ്റിങ് പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന് 787 റേറ്റിങ് പോയിന്റാണുള്ളത്.
Story highlights : ICC T20 rankings Ravi Bishnoi new no 1 bowler