‘കയ്യിലൊരു തൊഴിലുണ്ട്!’- ശ്രീലങ്കയിൽ ഓട്ടോ ഓടിച്ച് കനിഹ; വിഡിയോ

December 26, 2023

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. ധാരാളം യാത്രകൾ കുടുംബസമേതം നടത്താറുള്ള കനിഹ ഇപ്പോഴിതാ, ശ്രീലങ്കയിൽ നിന്നും പഠിച്ച ഒരു തൊഴിൽ പങ്കുവയ്ക്കുകയാണ്.

ഓട്ടോ ഓടിക്കാൻ പഠിച്ച വിശേഷമാണ് വിഡിയോ സഹിതം പങ്കുവെച്ചത്. ‘കയ്യിലൊരു തൊഴിൽ ഉണ്ട്! എന്ത് രസമാണ് ഓട്ടോ ഓടിക്കാൻ പഠിക്കുന്നത്. ഈ തുക്ടുക്ക് – ശ്രീലങ്കയിലെ ഈ യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്ത വാടക സവാരി.’- കനിഹ കുറിക്കുന്നു.

 അതേസമയം, സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.

Read also: മനോഹരമായ 47 ദിവസങ്ങള്‍, 18 വര്‍ഷത്തെ സിനിമ കരിയറില്‍ ഇതാദ്യം; അണിയപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് ഹണി റോസ്

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.  അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.

Story highlights- kaniha’s auto ride in sreelanka