ഐ.പി.എല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ കേരള താരങ്ങള്‍.. നിരാശ മാത്രം ബാക്കി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള അടുത്ത സീസണിനുള്ള മിനി താരലേലം ദുബായില്‍ പൂര്‍ത്തിയായപ്പോള്‍ മലയാളി താരങ്ങള്‍ക്ക നിരാശ മാത്രം ബാക്കി. എട്ട് മലയാളി താരങ്ങളാണ് ഇത്തവണത്തെ ലേലത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചത്. അതില്‍ ഒരു താരത്തെയും ഏത് ടീമും ലേലത്തിലെടുത്തില്ല എന്നത് വളരെ നിരാശജനകമാണ്. ( Kerala players disappointed in IPL Auction )
കേരളത്തിന് വേണ്ടി കളിക്കുന്ന കര്‍ണാടക സ്വദേശി സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ മാത്രമാണ് ലേലത്തില്‍ വിറ്റുപോയ കേരളതാരം. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ആണ് ശ്രേയസ് ഗോപാലിനെ ടീമിലെടുത്തത്. രാജസ്ഥാന് റോയല്‍സ് സഞ്ജു സാംസണിനെ നിലനിര്‍ത്തിയിരുന്നു. ദേവ്ദത്ത് പടിക്കലിനെ നേരത്തേ രാജസ്ഥാനില്‍നിന്ന് ലഖ്നൗ സുപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയിരുന്നു. ഫാസ്റ്റ് ബോളര്‍ ആവേശ് ഖാനുമായി കൈമാറുകായായിരുന്നു.
കഴിഞ്ഞ സീസണില്‍ വിവിധ ഐപിഎല്‍ ടീമുകളിലുണ്ടായിരുന്ന കെ. എം ആസിഫ്, സന്ദീപ് വാര്യര്‍, അബ്ദുല്‍ ബാസിത്ത്, ബേസില്‍ തമ്പി എന്നിവരെയൊന്നും ആരും വാങ്ങിയില്ല. രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, വൈശാഖ് ചന്ദ്രന്, എസ്. മിഥുന് തുടങ്ങിയവരും ലേലത്തിനുണ്ടായിരുന്നെങ്കിലും ആവശ്യക്കാരുണ്ടായിരുന്നില്ല.
Read Also : ഐപിഎല്ലില്‍ ഓസീസ് പണക്കിലുക്കം; സ്റ്റാര്‍ക്കിന് 24.7 കോടി, കമ്മിന്‍സ് 20.5 കോടി
പ്രമുഖ ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ്, ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേയ്സല്‍വുഡ്, ഇംഗ്ലീഷ് താരങ്ങളായ ഫില്‍ സാള്‍ട്ട്, ആദില്‍ റാഷിദ്, ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രീസ് ഷംസി, ബാറ്റര്‍ റസീ വാന്‍ഡെര്‍ ഡസന്‍ തുടങ്ങിയവരെയും ആരും വാങ്ങാനെത്തിയില്ല. പുതുമുഖങ്ങളില്‍ ഞെട്ടിച്ചത് ഉത്തര്‍പ്രദേശുകാരനായ 20-കാരന് ബാറ്റര്‍ സമീര്‍ റിസ്വിയാണ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.4 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി.
Story highlights : Kerala players disappointed in IPL Auction