ബലൂണ് ലൈറ്റിങ്ങില് ചിത്രീകരണം; ട്രെന്ഡായി ‘പുന്നാര കാട്ടിലേ’ ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്
മലയാള സിനിമ പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്. പ്രഖ്യാപനം മുതല് വാര്ത്തകളില് ഇടംപിടിച്ചതാണ് ഈ ചിത്രം. ഇതിനോടകം പുറത്തിറങ്ങിയ ടീസറിനും പ്രൊമോഷണല് വീഡിയോകള്ക്കും പ്രേക്ഷകര്ക്കിടയില് വലിയ സ്വീകരമാണ് ലഭിച്ചത്. ( Making video of Punnara Kattile song in Malaikottai Vaaliban )
അടുത്തിടെ ‘മലൈക്കോട്ടെ വാലിബനി’ലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. ആരാധകര്ക്കിടയില് തരംഗമായ ചിത്രത്തിലെ ‘പുന്നാര കാട്ടിലേ’ എന്ന ഗാനം യൂട്യൂബ് ട്രെന്ഡിങ്ങിലും ഇടംപിടിച്ചിരുന്നു. പിന്നാലെ ഈ പാട്ടിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്.
പൂര്ണമായും രാത്രിയുടെ പശ്ചാത്തലത്തിലുള്ള ഈ ഗാനം ബലൂണ് ലൈറ്റിങ് ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്നാണ് ഈ മേക്കിങ് വീഡിയോയില് കാണാനാകുന്നത്. ഗാനത്തിന്റെ രാത്രി സീക്വന്സുകളുടെ സൂക്ഷ്മമായ സൃഷ്ടിയെക്കുറിച്ചുള്ള ആകര്ഷകമായ ഒരു കാഴ്ചയും നല്കുന്നു. ഗ്രാമീണര്ക്ക് ബിരിയാണി സമ്മാനിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനായ രാജസ്ഥാനില് തന്നെയാണ് ഈ പാട്ടും ചിത്രീകരിച്ചിട്ടുള്ളത്.
Read Also : ലിയോയുടെ റെക്കോഡ് മറികടക്കുമോ..? ബ്രഹ്മാണ്ഡ ചിത്രം ‘സലാര്’ നാളെ തിയേറ്ററില്
പിഎസ് റഫീക്കിന്റെ വരികള്ക്ക് പ്രശാന്ത് പിള്ളയുടെ സംഗീതത്തില് ശ്രീകുമാറും അഭയ ഹിരണ്മയിയും ചേര്ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഷിബു ബേബി ജോണിന്റെ ജോണ് ആന്ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്ന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിര്മ്മാണം. 2024 ജനുവരി 25-നാണ് ചിത്രം റിലീസിനെത്തുന്നത്.
Story Highlights : Making video of Punnara Kattile song in Malaikottai Vaaliban