വിവാഹ വിരുന്നിനിടെ മനോഹര നൃത്തവുമായി മമിത ബൈജു- വിഡിയോ
സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന എന്ന കഥാപാത്രം മാത്രം മതി മമിത ബൈജുവിനെ എന്നും മലയാളികൾ ഓർമ്മിക്കാൻ. കൈനിറയെ ചിത്രങ്ങൾ അതിനു മുൻപും പിൻപും ചെയ്തിട്ടുണ്ടെങ്കിലും സോനയാണ് എപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. ഇപ്പോൾ അന്യഭാഷകളിലേക്കും ചേക്കേറാൻ ഒരുങ്ങുന്ന നടിയുടെ മനോഹരമായ ഒരു നൃത്തമാണ് ശ്രദ്ധേയമാകുന്നത്. ഒരു വിവാഹവേദിയിൽ ഒരു സംഘം ആളുകൾക്കൊപ്പം ചുവടുവയ്ക്കുകയാണ് മമിത. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു.
നിരവധി ആളുകളാണ് നടിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. അതേസമയം, നിവിൻ പോളി നായകനായി എത്തിയ ചിത്രമായ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിലാണ് മമിത ഏറ്റവും ഒടുവിൽ വേഷമിട്ടത്.
സൂപ്പർ ശരണ്യക്ക് ശേഷം അനശ്വര രാജനും അർജുൻ അശോകനും മമിത ബൈജുവും ഒന്നിച്ചെത്തിയ പ്രണയവിലാസമായിരുന്നു അതിനുമുമ്പുള്ള റിലീസ്. ഈ ചിത്രം ഹിറ്റായിരുന്നു. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും പ്രണയമില്ലായ്മയ്ക്കപ്പുറം അവരുടെ ഇന്നലെകളിലെ പ്രണയങ്ങളും പുത്തൻ തലമുറയുടെ പ്രായത്തിനോടുള്ള നേർകാഴ്ചയുമൊക്കെ ചിത്രം പങ്കുവയ്ക്കുന്നു.
സൂര്യക്കൊപ്പവും വേഷമിടാൻ ഒരുങ്ങുകയാണ് നടി. സൂര്യയുടെ ഇതിന് മുൻപിറങ്ങിയ ചിത്രങ്ങളിലും നടിമാരിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. അപർണ ബാലമുരളി, ലിജോമോൾ ജോസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ഇതിന് മുൻപിറങ്ങിയ സൂര്യയുടെ ചിത്രങ്ങളുടെ ഭാഗമായിരുന്ന മലയാള നടിമാർ.
Story highlights- mamitha baiju dance video