‘തലയടിച്ച് പൊട്ടിച്ചു, 3 കോടി രൂപ നഷ്ടപരിഹാരം വേണം’; മൈക്ക് ടൈസനെതിരെ സഹയാത്രികന്
വിമാന യാത്രക്കിടെ മൈക്ക് ടൈസന്റെ മര്‍ദ്ദനമേറ്റയാള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. മൂന്ന് കോടി 75 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 2022 ഏപ്രിലിലാണ് സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു ഫ്ലോറിഡയിലേക്ക് പോകുന്ന ജറ്റ്ബ്ലൂ എയര്‍ലൈനില്‍ വെച്ച് മെല്വിന് ടൗണ്‍സെന്‍ഡ് എന്ന സഹയാത്രികനുമായി മൈക്ക് ടൈസണ്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
തന്നെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയതോടെയാണ് സഹയാത്രികനെ മുഖത്തിടിച്ചതെന്നാണ് താരത്തിന്റെ വാക്താവ് അറിയിച്ചിരുന്നത്. ( Man punched by Mike Tyson on flight demands compensation )
ഇടിയേറ്റ സഹയാത്രികന്റെ മുഖത്ത് നിന്നും രക്തം പൊടിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വിമാനത്തിലെ ജീവനക്കാരാണ് ടൗണ്‍സെന്‍ഡിന് പ്രഥമശുശ്രൂഷ നല്‍കിയത്. പിന്നാലെ മൈക്ക് ടൈസണ്‍, ടൗണ്‍സെന്‍ഡിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ഇന്‍ര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണം സഹയാത്രികന്റെ പ്രകോപനത്തിനെ തുടര്‍ന്നായിരുന്നതിനാല്‍ ടൈസനെതിരെ കുറ്റം ചുമത്തില്ലെന്നായിരുന്നു തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ സംഭവം നടന്ന ഒന്നര വര്‍ഷത്തിന് ശേഷം മെല്വിന് ടൗണ്‍സെന്‍ഡിന്റെ അഭിഭാഷകന് ടൈസന്റെ നിയമലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 450,000 ഡോളര്‍ ഏകദേശം മൂന്നേമുക്കാല്‍ കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ മെല്വിന് കടുത്ത തലവേദനയും കഴുത്ത് വേദനയും മറ്റു ആരോഗ്യ പ്രശ്നങ്ങളും നേരിട്ടതോടെ തുടര്‍ചികിത്സയ്ക്കും നിയമപരമായ ചെലവുകള്‍ക്കുമാണ് ഈ തുക നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നതെന്നാണ് മെല്‍വിന്റെ അഭിഭാഷകന് അറിയിച്ചത്.
Read Also : സൈബര്‍ ലോകത്തെ ഞെട്ടിച്ച വിപ്ലവകരമായ മാറ്റം; ചാറ്റ് ജിപിടിയ്ക്ക് ഒരു വയസ്
ടൈസന് നേരെ വാട്ടര്‍ ബോട്ടില്‍ എറിഞ്ഞ് പ്രകോപിപ്പിച്ചതോടെയാണ്് തര്‍ക്കം ഉണ്ടായതെന്ന്് മൈക്ക് ടൈസന്റെ വക്താവ് പറയുന്നത്. മെല്‍വിനെ ശാന്തമാക്കാന്‍ ടൈസണ്‍ ശ്രമിച്ചെങ്കിലും, സ്ഥിതിഗതികള്‍ വഷളാവുകായായിരുന്നു. അതാണ് മെല്‍വിനെതിരെ ടൈസന്റെ ആവര്‍ത്തിച്ചുള്ള പഞ്ചുകള്‍ക്ക് കാരണമായതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മുമ്പും മൈക് ടൈസണ്‍ ഇത്തരത്തില്‍ വിവദാങ്ങളില്പെട്ടിരുന്നു. 1997-ല്‍ ബോക്സിങ് മത്സരത്തില്‍ എതിരാളിയായ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവിയുടെ ഒരു ഭാഗം ടൈസണ്‍ കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.
Story Highlights : Man punched by Mike Tyson on flight demands compensation