ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മേരി കോം

November 24, 2018

ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മേരി കോം. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം ലഭിച്ചത്. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെയാണ് മേരി കോം തോല്‍പിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വര്‍ണമാണിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി.  ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുന്‍പ് നേടിയിട്ടുള്ളത്.