പഠനത്തിനായി അൾട്രാസൗണ്ട് ചെയ്തു; ഒടുവിൽ സ്വന്തം രോഗം കണ്ടെത്തി വിദ്യാർത്ഥിനി!

December 9, 2023

ന്യൂജേഴ്‌സിയിലെ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയായ സാലി രോഹൻ അൾട്രാസൗണ്ട് മെഷീൻ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കുകയായിരുന്നു. തന്റെ തൈറോയ്ഡ് പരിശോധിക്കാൻ സന്നദ്ധത അറിയിച്ച സഹപാഠികളിൽ ആദ്യത്തെയാൾ സാലി ആയിരുന്നു. തൈറോയ്ഡ് ക്യാൻസറിന്റെ നാല് പ്രധാന തരങ്ങളിൽ ഏറ്റവും സാധാരണമായ സ്റ്റേജ് 1 പാപ്പില്ലറി തൈറോയ്ഡ് ക്യാൻസർ തനിക്ക് ഉണ്ടെന്ന് പിന്നീട് അവൾ കണ്ടെത്തുകയായിരുന്നു. (Medical student diagnoses her own cancer during ultrasound class)

അൾട്രാസൗണ്ട് ചെയ്യാൻ എളുപ്പമുള്ള ഘടനയായതിനാൽ തൈറോഡിന്റെ അൾട്രാസൗണ്ട് എങ്ങനെ ചെയ്യാമെന്ന് തങ്ങളെ പഠിപ്പിക്കുകയായിരുന്നെന്ന് സാലി പറയുന്നു. ക്ലാസിന് മുൻപ് തങ്ങൾ കണ്ട വീഡിയോകളിൽ പരിചയപ്പെട്ടതിന് വിപരീതമായാണ് സാലിയുടെ അൾട്രാസൗണ്ട് കാണപ്പെട്ടത്. അതിനെന്തോ കുഴപ്പമുള്ളതായി തോന്നുന്നുവെന്ന് സാലി കണ്ടയുടൻ പറഞ്ഞിരുന്നു.

Read also: ‘ഇഷ്ടഭക്ഷണം ബേബി പൗഡർ’; അസാധാരണമായ ശീലങ്ങളുള്ള യുവതി!

തന്റെ തൈറോയിഡിലെ മുഴ ഒരു നോഡ്യൂളാണെന്ന് സാലിയുടെ ഇൻസ്ട്രക്ടർ അവളോട് പറഞ്ഞു. നോഡ്യൂളുകൾ സാധാരണയായി കാണപ്പെടാറുണ്ടെങ്കിലും അൾട്രാസൗണ്ടിന്റെ ഫോട്ടോ എടുക്കാൻ ഇൻസ്ട്രക്ടർ അവളെ ഉപദേശിക്കുകയും കൂടുതൽ മൂല്യനിർണ്ണയത്തിനായി ഒരു ഡോക്ടറെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അൾട്രാസൗണ്ട് ഫലങ്ങൾ വന്നപ്പോൾ, സാലിക്ക് സ്റ്റേജ് 1 പാപ്പില്ലറി തൈറോയ്ഡ് ക്യാൻസറാണെന്ന് തെളിഞ്ഞു. ചികിത്സയുടെ ഭാഗമായി, സാലിയുടെ തൈറോയ്ഡ് ഗ്രന്ഥിയും ബാധിച്ച ലിംഫ് നോഡുകളും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകാനും റേഡിയോ അയഡിൻ എന്നറിയപ്പെടുന്ന ഒരു തരം റേഡിയേഷൻ തെറാപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഡോക്ടറാകാനുള്ള തന്റെ പഠനം തുടരുമ്പോൾ, താൻ നടത്തിയ ഈ രോഗനിർണയം രോഗികളുടെ അനുഭവത്തെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നൽകുന്നുവെന്ന് സാലി പറയുന്നു.

Story highlights: Medical student diagnoses her own cancer during ultrasound class