അതിഗംഭീരം; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

April 3, 2021
Viral dance performance by Medical Students

ആരും കൈയടിച്ചുപോകുന്ന ഒരു ഡാന്‍സ് പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഈ വിഡിയോയിലെ താരങ്ങള്‍. അതിഗംഭീരമാണ് ഇരുവരുടേയും ഡാന്‍സ് പ്രകടനം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ഡാന്‍സ് വിഡിയോ വൈറലായിക്കഴിഞ്ഞു.

ജാനകി, നവീന്‍ എന്നിവര്‍ ചേര്‍ന്നാണ് അതിശയിപ്പിയ്ക്കുന്ന തരത്തില്‍ ചുവടുകള്‍ വയ്ക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. റാ റാ റാസ്പുടിന്‍, ലവര്‍ ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന പാട്ടിനാണ് ഇരുവരുടേയും ഡാന്‍സ് പ്രകടനം.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

മുപ്പത് സെക്കന്റ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യമെങ്കിലും ഈ നൃത്തത്തിന് ആരും കൈയടിച്ചുപോകും. ജോലിക്കിടെയുള്ള വിശ്രമവേളയിലാണ് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്തത്. എന്തായാലും കാഴ്ചക്കാരുടെ മനം നിറയ്ക്കുകയാണ് അതിഗംഭീരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.

Story highlights: Viral dance performance by Medical Students