ഇനിയൊരു ഡാൻസ് ആയാലോ? മനോഹര നൃത്തവുമായി മീനാക്ഷി; വിഡിയോ

December 19, 2023

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും മലയാളികൾ ആഘോഷമാക്കിയിരുന്നു. പ്ലസ്സ് വണ്ണിലേക്ക് പ്രവേശനം നേടിയതും മീനാക്ഷി പങ്കുവെച്ചിരുന്നു. അങ്ങനെ മീനാക്ഷിയുടെ വിജയങ്ങളെല്ലാം ആഘോഷമാക്കുകയാണ് മലയാളികൾ. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടോപ്‌സിംഗർ പാട്ടുവേദിയിൽ മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് മീനൂട്ടി. ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിനാണ് മീനാക്ഷി ചുവടുവയ്ക്കുന്നത്.

 കോട്ടയം ളാക്കാട്ടൂർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മീനാക്ഷി. സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്.  പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരുന്നു ഈ മിടുക്കി. എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് മീനാക്ഷി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.

Read also: വ്‌ലാഡിമിര്‍ പുടിന് നേരെ വധശ്രമം, കാന്‍സര്‍ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും; 2024-ലെ ബാബ വാംഗ പ്രവചനങ്ങള്‍..

 കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- meenakshi anoop’s dance video