ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര; ഇന്ത്യന് ടീമില് ഇടംപിടിച്ച് മിന്നുമണി
ഓസ്ട്രേലിയക്ക് എതിരായി നടക്കുന്ന ഏകദിന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന് വനിത ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരക്കുള്ള 16 അംഗ ടീമില് മലയാളി ഓള്റൗണ്ടര് മിന്നുമണി ഇടംപിടിച്ചിട്ടുണ്ട്. ഹര്മന്പ്രീത് കൗര് നയിക്കുന്ന ടീമില് സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്. ഓസീസിനെതിരായ ഏക ടെസ്റ്റില് ചരിത്രത്തിലാദ്യമായി വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന് വനിതകള് പരിമിത ഓവര് മത്സരത്തിനൊരുങ്ങുന്നത്. ( Minnu Mani selected for India’s T20I series against Australia )
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ട്വന്റി 20 പരമ്പര. മൂംബൈ വാംഖഡെ സ്റ്റേഡിയമാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് വേദിയാകുന്നത്. ഡിസംബര് 28-നാണ് ആദ്യ മത്സരം. ഡിസംബര് 30 ന് രണ്ടാം മത്സരവും 2024 ജനുവരി 02 ന് അവസാന ഏകദിനവും നടക്കും. നവി മുംബൈ സ്റ്റേഡിയത്തിലാണ് ട്വന്റി 20 പരമ്പരകള് നടക്കുക.
നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില് ഇടം നേടിയ വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി ഇന്ത്യന് സീനിയര് ടീമിലെത്തുന്ന ആദ്യ മലയാളി വനിത താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ട്വന്റി 20 പരമ്പരയില് മിന്നുമണിയുടെ കീഴിലാണ് ഇന്ത്യന് ടീം കളത്തിലിറങ്ങിയത്. ഇടംകൈയന് ബാറ്ററും സ്പിന്നറുമായ മിന്നു പ്രഥമ വനിത ഐ.പി.എല്ലില് ഡല്ഹി കാപിറ്റല്സ് ടീമിനായിരുന്നു കളത്തിലിറങ്ങിയത്. 16-ാം വയസില് കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വര്ഷമായി ടീമില് സ്ഥിരാംഗമാണ്.
Read Also : ഹാര്ദിക് പാണ്ഡ്യക്കായി മുംബൈ മുടക്കിയത് 100 കോടിയോ..? ഞെട്ടിപ്പിക്കുന്ന ട്രാന്സ്ഫര് വിവരങ്ങള് പുറത്ത്
ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീം: ഹര്മന് പ്രീത് കൗര് (ക്യാപ്റ്റന്), സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഷഫാലി വര്മ, ദീപ്തി ശര്മ, യാസ്തിക ബാട്ടിയ, റിച്ച ഘോഷ്, അമന്ജോത് കൗര്, ശ്രേയങ്ക പാട്ടില്, മന്നത്ത് കശ്യപ്, സെയ്ക ഇസ്ഹാഖ്, രേണുക സിങ് താക്കൂര്, ടിറ്റസ് സധു, പൂജ വസ്ത്രാകര്, കനിക അഹൂജ, മിന്നുമണി.
Story Highlights : Minnu Mani selected for India’s T20I series against Australia