എ ടീമിനൊപ്പമുള്ള നായകമികവ് തുണയായി; മിന്നുമണി ഇന്ത്യന്‍ സീനിയര്‍ ടീമില്‍
പ്രതിസന്ധികളില്‍ നിന്ന് പൊരുതിക്കയറി ഇന്ത്യന്‍ വനിത ക്രിക്കറ്റില്‍ തന്റെതായ ഇടമുറപ്പിക്കുകയാണ് കേരളതാരം മിന്നുമണി. ഇന്ത്യന്‍ എ ടീമിനെ നയിച്ചതിന്റെ ശേഷം ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് താരം. ഇംഗ്ലണ്ടിനതിരായ വനിത എ ടീം ക്രിക്കറ്റ് പരമ്പരയിലെ അനുഭവപാഠങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഈ വയനാട്ടുകാരി. ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ മുന്നോടിയായി ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മിന്നുമണി. ( Minnu Mani selected for India’s T20I series against England )
നാളെ മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് മിന്നുവിനെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 9, 10 തീയതികളിലാണ് പരമ്പരയിലെ മറ്റു രണ്ട് മത്സരങ്ങള്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇംഗ്ലണ്ട് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അവസാനിച്ചത്. 2-1 ന് പരമ്പര നഷ്ടമായെങ്കിലും മിന്നുമണിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ബാറ്റിങ് ഓള്‍റൗണ്ടറായ മിന്നു അഞ്ച് വിക്കറ്റുകളാണ് നേടിയത്. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ബോളിങ്ങിലായിരുന്നു കൂടുല്‍ അവസരം ലഭിച്ചത്.
Read Also : ഇടവേളയ്ക്ക് ശേഷം സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍..!
എ ടീമിനെതിരായ പരമ്പരയിലെ അനുഭവങ്ങള്‍ സീനിയര്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ ഗുണം ചെയ്യും. എന്നാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ബോളിങ് പ്രകടനം മാത്രം മതിയാകില്ലെന്നാണ് മിന്നുവിന്റെ പ്രതികരണം.
Story Highlights : Minnu Mani selected for India’s T20I series against England