ആകാംഷകൾക്ക് വിരാമമിട്ട് രൺബീറിന്റെ ‘അനിമൽ’ തീയേറ്ററുകളിൽ!

December 1, 2023

രൺബീർ കപൂറും ബോബി ഡിയോളും ഒന്നിക്കുന്ന റിവഞ്ച് ഡ്രാമയായ ‘അനിമൽ’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു. രൺബീറിനും ബോബിക്കും ഒപ്പം അനിൽ കപൂറും രശ്മിക മന്ദാനയും അനിമലിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രൺബീർ ചിത്രങ്ങളിലൊന്നാണ് ‘അനിമൽ’. (Most awaited movie ‘Animal’ releases worldwide today)

ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോണി റസ്ദാൻ, നീതു കപൂർ എന്നിവർ വ്യാഴാഴ്ച രാത്രി അനിമലിന്റെ സ്‌ക്രീനിംഗിൽ പങ്കെടുത്തിരുന്നു. അടുത്തിടെ ഡൽഹിയിൽ ബോബി ഡിയോളും രശ്മിക മന്ദാനയും രൺബീറും ചേർന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. കരൺ ജോഹറിന്റെ ‘കഭി ഖുഷി കഭി കഭി ഗം’ ആയി ഒരു വാർത്താ സമ്മേളനത്തിൽ രൺബീർ അനിമലിനെ താരതമ്യം ചെയ്തിരുന്നു.

Read also: ‘അത് പ്രേം നസീർ സാർ…’ നിത്യഹരിത നായകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാഗ്യലക്ഷ്മി!

ഈ വർഷം ഓഗസ്റ്റ് 11-ന് ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് മുൻപ് അറിയിച്ചിരുന്നത്. പക്ഷെ ഇത് സണ്ണി ഡിയോളിന്റെ ഗദർ 2, അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി എന്നിവരുടെ OMG 2 എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടുമെന്നതിനാൽ തീയതി മാറ്റുകയായിരുന്നു.

Story highlights: Most awaited movie ‘Animal’ releases worldwide today