ലോകത്തിലെ ഏറ്റവും അപകടകരമായ ആഘോഷങ്ങൾ
ലോകമെമ്പാടും നിരവധി ആഘോഷങ്ങൾ നടക്കാറുണ്ട്. പലതും അപകടം നിറഞ്ഞതും മതപരവും സാംസ്കാരികവും അമ്പരപ്പിക്കുന്ന താരത്തിലുള്ളതുമാണ്. ചില ആഘോഷങ്ങൾ ധൈര്യശാലികളെ ലക്ഷ്യമാക്കിയുള്ളവയാണ്. എന്നാൽ,ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശം ചിലപ്പോൾ കാണികൾക്കു പോലും പരിക്കും മരണവും വരെ സംഭവിക്കാവുന്ന തരത്തിലുള്ളതാണ്.അങ്ങനെ അപകടകരമായ ചില ആഘോഷങ്ങൾ പരിചയപ്പെടാം.
ഇംഗ്ലണ്ടിലെ ബൗൺസിംഗ് ചീസുകളെ പിന്തുടരൽ, സ്പെയിനിൽ ബേബി-ജമ്പിംഗ്, തുടങ്ങി ലോകത്തിലെ ഏറ്റവും അപകടകരമായ ഉത്സവങ്ങൾ നിരവധിയാണ്.
സ്പ്രിംഗ് ബാങ്ക് അവധി ദിനത്തിൽ ഗ്ലൗസെസ്റ്റർഷയറിലെ ബ്രോക്ക്വർത്തിലെ ഗ്രാമപ്രദേശങ്ങളുടെ ചെരിവുകളിൽ വര്ഷം തോറും നടത്തുന്ന ചീസ്-റോളിംഗ് ഇവന്റിനായി വിദൂരദിക്കുകളിൽ നിന്നുള്ള മത്സരാർത്ഥികളും കാണികളും ഒത്തുകൂടാറുണ്ട്. 1800-കളുടെ തുടക്കത്തിൽ ആരംഭിച്ച, അപകടസാധ്യത നിറഞ്ഞ, ലോകപ്രശസ്തമായ, ഭ്രാന്തമായ ഒരു ആഘോഷമാണിത്. കുത്തനെയുള്ള പുല്ലുകൾ നിറഞ്ഞ കുന്നിൻ മുകളിലൂടെ ഉരുണ്ട് പങ്കെടുക്കുന്നവർ ഏകദേശം 8 പൗണ്ട് ഭാരമുള്ള ഡബിൾ ഗ്ലൗസെസ്റ്റർ ചീസിന്റെ ഒരു വലിയ ചക്രത്തെ പിന്തുടരണം. അത് മണിക്കൂറിൽ 70 മൈൽ വേഗതയിൽ പോകുന്നതാണ്. വേഗതയോടെയുള്ള പിന്തുടരലിൽ, നിയന്ത്രണം വിട്ട് വീഴുകയും പരിക്കേൽക്കുകയും ചെയ്യാം.
എണ്ണമറ്റ മുറിവുകൾ, ഉളുക്ക്, മസ്തിഷ്കാഘാതം, ഒടിഞ്ഞ എല്ലുകൾ എന്നിവ ഉൾപ്പെടെ പലപ്പോഴും മത്സരാർത്ഥികൾക്ക് അപകടസാധ്യത ഉയർന്നതാണ്. നിയന്ത്രണാതീതമായി മത്സരാർത്ഥികളോ ചീസ് റോളോ കുതിക്കുന്നത് മൂലം സമീപത്തുള്ളവർക്ക് പോലും പരിക്കേറ്റതായി പറയപ്പെടുന്നു. 2010-ൽ ഈ ആഘോഷം ഔദ്യോഗികമായി നിർത്തലാക്കിയെങ്കിലും ചിലർ അത് തുടരുന്നുണ്ട്.
പാംപ്ലോണയുടെ പഴയ ക്വാർട്ടറിലെ തെരുവുകളിൽ കാളകളുടെ ഓട്ടം അസാധാരണമാംവിധം അപകടകരമായ ആഘോഷമാണ്. ഇത് ജൂലൈ ആദ്യം സാൻ ഫെർമിൻ എന്ന എട്ട് ദിവസത്തെ ഉത്സവത്തിൽ നടക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാരമ്പര്യം നിരവധി ആളുകൾ കാണാനും പങ്കെടുക്കാനും കൊതിക്കുന്ന ഒന്നാണ്. പലരും പരമ്പരാഗത വെള്ള യൂണിഫോം ധരിച്ച് ചുവന്ന സ്കാർഫും ബെൽറ്റും ധരിച്ച്, ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ തെരുവുകളിലൂടെ കലകൾക്ക് മുന്നിലായി ജീവിതത്തിനായി കുതിച്ചു പായുന്നു. ഇത് അപകടസാധ്യത നിറഞ്ഞതാണ്. പ്രത്യേകിച്ചും കോപാകുലനായ കാള കൂട്ടത്തിൽ നിന്ന് വേർപെടുത്തിയാൽ. ആളുകൾ ചവിട്ടി വീഴുകയോ പരിക്കേൽക്കുകയോ ചെയ്യാം, 1910 മുതൽ 16 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
വടക്കൻ സ്പെയിനിലെ കാസ്ട്രില്ലോ ഡി മുർസിയയിൽ നടക്കുന്ന ‘ബേബി ജമ്പിങ്’ ഉത്സവത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉള്ളുപിടയും. ‘എൽ കൊളാച്ചോ’ എന്നും അറിയപ്പെടുന്ന ഈ ആഘോഷം 1600-കളിൽ ആരംഭിച്ചതും കത്തോലിക്കാ, പുറജാതീയ ആചാരങ്ങളും സമന്വയിപ്പിക്കുന്നതുമായ ഒരു പ്രധാന സാംസ്കാരിക ഉത്സവമാണ്. ഒരു പിശാചിന്റെ വേഷത്തിൽ ഒരു മനുഷ്യൻ പട്ടണത്തിലൂടെ ഓടുന്നു. പാപത്തിൽ നിന്ന് ശുദ്ധീകരിക്കാൻ ആ വർഷത്തിൽ ജനിച്ച കുഞ്ഞുങ്ങളെ നിരത്തി മെത്തയിൽ കിടത്തി, ആ നിരയ്ക്ക് മുകളിലൂടെ പിശാചിന്റെ രൂപം അണിഞ്ഞയാൾ ചാടും. ഇത് അവിശ്വസനീയമാംവിധം അപകടകരമാണെന്ന് തോന്നുമെങ്കിലും, ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read also: ‘പുകവലി തലച്ചോറിന് വരുത്തുന്ന കേടുകൾ ഒരിക്കലും മായില്ല’; കണ്ടെത്തലുമായി പുതിയ പഠനം!
എല്ലാ ആറ് വർഷത്തിലും ഏപ്രിൽ, മെയ് മാസങ്ങളിൽ നാല് ആരാധനാലയങ്ങളിലെ തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനായി 1,200 വർഷം പഴക്കമുള്ള ഷിന്റോ ഉത്സവത്തിനായി നാഗാനോ പ്രവിശ്യയിലെ സുവ തടാകത്തിന് സമീപം ആളുകൾ ഒത്തുകൂടുന്നു. ഈ ഇവന്റ് ജപ്പാനിലെ ഏറ്റവും അപകടകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ രണ്ട് മാസ കാലയളവിൽ നിരവധി വിനോദസഞ്ചാരിളാണ് ഇത് കാണുന്നതിനായി എത്തുന്നത്. പരിക്കുകൾ മിക്കവാറും അനിവാര്യമായതിനാൽ വലിയ അപകടസാധ്യതയുമുണ്ട്. കഴിഞ്ഞ ഉത്സവങ്ങളിൽ തടികൾ ഉയർത്തുന്നതിനിടയിൽ മുങ്ങിമരിക്കുന്നതും പങ്കെടുക്കുന്നവർ ചതഞ്ഞരഞ്ഞ് മരിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
Story highlights- most dangerous celebrations around world