ക്രിസ്മസ് കാലത്തെ ഏറ്റവും ജനപ്രിയ ഗാനം; 29 വർഷമായി ആളുകൾ ഏറ്റെടുത്ത ആ ഗാനം ഇതാണ്..
ക്രിസ്മസ് എത്തിക്കഴിഞ്ഞു. ഇപ്പോൾ എല്ലായിടങ്ങളിലും ഉയർന്നു കേൾക്കുന്നത് ആഘോഷവുമായി ബന്ധപ്പെട്ട ഗാനങ്ങളാണ്. ഡിസംബർ മാസത്തിൽ ഉടനീളം ഈ ഗാനങ്ങൾ എല്ലായിടങ്ങളും കീഴടക്കും. എവിടെ പോയാലും ക്രിസ്മസ് അനുബന്ധ ഗാനങ്ങൾ മാത്രമാണ്. അങ്ങനെയെങ്കിൽ ക്രിസ്മസ് വേളയിൽ ഏറ്റവും ജനപ്രിയമായ ഗാനം ഏതാണ്? അത് മരിയാ കാരിയുടെ ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഈസ് യു’ എന്ന ഗാനമാണ്. ലോകമെമ്പാടുമുള്ള ജനത ഷോപ്പിംഗ് മാളുകളിലും റേഡിയോയിലും എല്ലാം കേൾക്കുന്നത് ഈ ഗാനമാണ്.
1994-ൽ ഇറങ്ങിയ കരോൾ അവധിക്കാല സംഗീതം ഇത്രവർഷത്തിനു ശേഷവും ആധിപത്യം പുലർത്തുന്നു. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ബിൽബോർഡിന്റെ ഹോട്ട് 100 ചാർട്ടിൽ ക്രിസ്മസ് കൊളോസസ് ഒന്നാം സ്ഥാനത്തെത്തി.
കാരിയുടെ നാലാമത്തെ ആൽബമായ മെറി ക്രിസ്മസിന്റെ സിംഗിൾ ആയി 1994 നവംബറിൽ റിലീസ് ചെയ്ത “ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ്” പടർന്നുപിടിക്കുകയായിരുന്നു. തുടക്കം മുതൽ ഈ ഗാനം ഹിറ്റായിരുന്നു..അടുത്തവർഷവും, അതിനു പിന്നീടുള്ള വർഷവുമെല്ലാം ഈ ഗാനം ഹിറ്റായിക്കൊണ്ടിരുന്നു.
അരിസോണ, കണക്റ്റിക്കട്ട്, ഇല്ലിനോയിസ്, ലൂസിയാന, മേരിലാൻഡ്, മസാച്ചുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, നോർത്ത് ഡക്കോട്ട, റോഡ് ഐലൻഡ്, വെർമോണ്ട്, വിർജീനിയ, വാഷിംഗ്ടൺ, എന്നിവിടങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഗാനമാണ് ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഈസ് യു.
ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ക്രിസ്മസ് ഗാനം ഒരു ക്ലാസിക് ആണ്. ഇന്ത്യാന, അയോവ, കൻസാസ്, കെന്റക്കി, നെബ്രാസ്ക, ഒഹായോ, പെൻസിൽവാനിയ, യൂട്ടാ, വെസ്റ്റ് വിർജീനിയ ഏറ്റവും ജനപ്രിയമായ ഗാനം ‘വൈറ്റ് ക്രിസ്മസ്’ ആയിരുന്നു. ഇതാണ് രണ്ടാമത്തെ ഗാനം.
Story highlights- most favourite song of christmas season