എണ്ണായിരം പടികൾ കയറി മേഘങ്ങളും താണ്ടി എത്തുന്നത് അതിമനോഹര ദൃശ്യഭംഗിയിലേക്കും ക്ഷേത്രങ്ങളിലേക്കും; ഇത് സ്വർഗത്തിന്റെ വാതിൽ
വേറിട്ട ഇടങ്ങൾ എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഫാൻജിംഗ്ഷാൻ. ഫാൻജിംഗ് പർവ്വതം എന്നും അറിയപ്പെടുന്ന, ഗുയിഷോവിലെ ടോംഗ്രെനിൽ സ്ഥിതി ചെയ്യുന്ന വുളിംഗ് പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഇത്. വളരെയധികം സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഇടംകൂടിയാണ് ഇത്. കൂടാതെ സമ്പന്നമായ ജൈവവൈവിധ്യവും അതുല്യമായ ഭൂമിശാസ്ത്ര രൂപീകരണവും കാരണം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഫാൻജിംഗ്ഷാൻ പർവതത്തിന്റെ മേഘങ്ങൾക്ക് മുകളിലൂടെ ഗാംഭീര്യത്തോടെ ഉയരുന്ന പാറയാണ് റെഡ് ക്ലൗഡ്സ് ഗോൾഡൻ പീക്ക്.
ഈ ഉയർന്ന പ്രദേശത്തു രണ്ട് ക്ഷേത്രങ്ങളുണ്ട്, ഒന്ന് ബുദ്ധനും മറ്റൊന്ന് മൈത്രേയനും സമർപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഇടുങ്ങിയ മലയിടുക്കിന്റെ രണ്ടുഭാഗങ്ങളിലായി വേർപെട്ട നിലയിലാണ് ഉള്ളത്. ഒരു പാലത്താൽ ഈ ക്ഷേത്രങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 100 മീറ്ററിലധികം ഉയരമുള്ള 8000 പടികളുള്ള ഗോവണിയിലൂടെ മനോഹരമായ പ്രകൃതി വിസ്മയത്തിലേക്ക് എത്തിച്ചേരാം. അതത്ര എളുപ്പമല്ല എന്നത് പടികളുടെ എണ്ണം കേൾക്കുമ്പോൾ മനസിലാകുമല്ലോ.
12-ആം നൂറ്റാണ്ടിനും 10-ആം നൂറ്റാണ്ടിനും ഇടയിൽ, ടാങ് രാജവംശത്തിന്റെ ഭരണത്തിനുശേഷം, ആത്മീയ പ്രബുദ്ധത കൈവരിക്കാൻ കഴിയുന്ന ബുദ്ധമത സ്ഥലങ്ങളിൽ ഒന്നായി ഈക്ഷേത്രം കണക്കാക്കപ്പെടുന്നു. 1500-കളുടെ അവസാനത്തിൽ നടന്ന വിവിധ കലാപങ്ങളിൽ ക്ഷേത്രങ്ങളും മറ്റ് പല പുണ്യസ്ഥലങ്ങളും ഭാഗികമായി നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തു, എന്നാൽ അവ ഉടനടി പുനഃസ്ഥാപിക്കപ്പെട്ടു.
2018 ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗമായി മാറിയ ഫാൻജിംഗ്ഷാൻ, ചൈനയുടെ ജൈവവൈവിധ്യത്തിലെ ഏറ്റവും സമ്പന്നമായ പർവതമായി കണക്കാക്കപ്പെടുന്നു. ഭൂമിയിലെ അവസാനത്തെ ഉപ ഉഷ്ണമേഖലാ വനങ്ങളിൽ ഒന്നാണിത്.
Read also: ‘ഉദ്ഘടനത്തിനിടെ നിലതെറ്റിയ ബാറ്റിങ്’; മുഖമടച്ച് വീണ എം.എല്‍.എ ആശുപത്രിയില്‍
ഇവിടം ഹെക്ടർ കണക്കിന് വന്യമായ പ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു, കൂടാതെ വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ഒരേയൊരു ആവാസവ്യവസ്ഥയും കൂടിയാണ്. സമുദ്രനിരപ്പിൽ നിന്ന് 500 മുതൽ 2570 മീറ്റർ വരെ ഉയരത്തിൽ 350 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഒരു തികഞ്ഞ ആവാസവ്യവസ്ഥ എന്നതാണെന് പറയാം..
Story highlights- mount fanjingshan and temples