‘ഉദ്ഘടനത്തിനിടെ നിലതെറ്റിയ ബാറ്റിങ്’; മുഖമടച്ച് വീണ എം.എല്‍.എ ആശുപത്രിയില്‍

December 29, 2023

നാട്ടില്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രീയ നേതാക്കള്‍ വരുന്നത് പതിവണല്ലോ.. എ്ന്നാല്‍ രാഷ്ട്രീയത്തിലെ പരിചയസമ്പന്നര്‍ക്ക് മൈതാനത്തെ കളികള്‍ അത്ര വഴങ്ങണമെന്നില്ല. അതിനായി കളത്തിലിറങ്ങിയാല്‍ ചിലര്‍ക്കെങ്കിലും ചില അമളികള്‍ പറ്റുന്നതും കാണാം.. എന്നാല്‍ മികച്ച പ്രകടനം നടത്തുന്നവര്‍ ഉണ്ടെന്ന് കാര്യം നമ്മള്‍ വിസ്മരിക്കരുത്. ( Odisha MLA falls down on cricket pitch while batting )

അത്തരത്തിലൊരു ഉദ്ഘാടനവും എം.എല്‍.എയുടെ ബാറ്റിങ് പ്രകടനവുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒഡിഷയിലെ നര്‍ല മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ ഭുപേന്ദ്ര സിങ് അടിതെറ്റി വീഴുന്നതാണ് വീഡിയോയിലുള്ളത്. കാലഹന്ദി എന്ന സ്ഥലത്ത് സംഘടിപ്പിച്ച കായിക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു എം.എല്‍.എ. ഇതിനിടെയാണ് നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഉദിച്ചത്. ഇതോടെ അതിഥികളും ചുറ്റും കൂടിയവരെയും സാക്ഷിയാക്കി എം.എല്‍.എ ബാറ്റെടുത്ത് ക്രീസിലെത്തി.

കൂടിനിന്നവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ ആവേശം ഇരട്ടിയായി. ഇതോടെ ബാറ്റ് പിടിച്ച കൈയും മറുകൈയും ഒന്നുയര്‍ത്തിയ ശേഷം ബാറ്റിങ്ങിനായി ഒരുങ്ങി. ബോളര്‍ പന്തെറിഞ്ഞതോടെ എം.എല്‍.എ ആഞ്ഞുവീശി. എന്നാല്‍ അടിതെറ്റിയ എം.എല്‍.എ ക്രീസിലേക്ക് വീഴുകയായിരുന്നു.

Read Also : കാൽപന്തുകളിയിൽ പകരം വയ്ക്കാനില്ലാത്ത മാന്ത്രികൻ; പെലെ ഓർമയായിട്ട് ഒരാണ്ട്..

നിയന്ത്രണം നഷ്ടമായ എം.എല്‍.എ പിച്ചിന്റെ മധ്യഭാഗത്തായിട്ടാണ് മുഖമടിച്ച് വീണത്. ഇതോടെ നാട്ടുകാര്‍ എം.എല്‍.എയെയും താങ്ങിയെടുത്ത് വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എതായാലും എം.എല്‍.എയുടെ ബാറ്റിങ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

Story highlights : Odisha MLA falls down on cricket pitch while batting