കുഞ്ഞുനാളിൽ ആഗ്രഹിച്ചതൊക്കെ സമ്മാനിച്ച അമ്മൂമ്മയ്ക്ക് മുതിർന്നപ്പോൾ നവ്യ നായർ നൽകിയ സർപ്രൈസ്- ഹൃദ്യം ഈ കാഴ്ച

December 5, 2023

നമുക്ക് വഴികാട്ടിയായവർ, ഒന്നുമല്ലാതായിരുന്ന സമയത്ത് ആശ്രയമായവർ, ചെറുപ്പത്തിൽ നമ്മളുടെ ജീവിതത്തിലെ പലതിന്റെയും ആദ്യമായവർ.. അങ്ങനെ ചിലരുണ്ട്. അവരെ നമുക്ക് മറക്കാനാകില്ല. ജീവിതത്തിൽ ആർകെങ്കിലും ഒരു സഹായം ചെയ്യാൻപാകത്തിൽ ഒരു നിലയിലെത്തുമ്പോൾ ആ ഓർമ്മകളുടെ നന്ദി പലരും പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ, തന്റെ ജീവിതത്തിൽ വളരെ പ്രാധാന്യം വഹിച്ച അമ്മൂമ്മയ്ക്ക് അവരുടെ വാർധക്യത്തിൽ മനോഹരമായ ഒരു ദിനം ഒരുക്കിയിരിക്കുകയാണ് നടി നവ്യ നായർ.

ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് അമ്മൂമ്മയ്ക്കായി ഒരുക്കിയ സർപ്രൈസിനെക്കുറിച്ച് നടി പങ്കുവെച്ചത്.

‘അമ്മൂമ്മയ്‌ക്കൊപ്പം ഒരു ദിനം..

കുഞ്ഞുനാളിൽ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് വാങ്ങി തന്ന അമ്മൂമ്മ.. ആദ്യത്തെ ടൈറ്റാൻ വാച്ച്, അത് അമ്മമ്മേടെ വക ആരുന്നു .. ഇഷ്ടപെട്ട് കഴിച്ച ഫോറിൻ മിഠായികൾ , ഫോറിൻ ഉടുപ്പുകൾ, ഫോറിൻ മണങ്ങൾ അങ്ങനെ എന്തെല്ലാം.. ഒന്നിനും പകരം വെയ്ക്കാനാവില്ല എന്നാലും അവർ സന്തോഷിക്കുമ്പോൾ ഉള്ളിലൊരു സമാധാനം.. ദൈവത്തിനോട് പ്രാപ്തി തന്നതിന് തീർത്താൽ തീരാത്ത നന്ദിയും…

ഒരു കുഞ്ഞിനെ പോലെ ഡ്രെസ്സിൽ വീഴാതിരിക്കാൻ നാപ്കിൻ കഴുത്തിലിട്ടപ്പോൾ നമ്മളും ഒരു ദിവസം … ഓർത്തുപോയി… ഇഷ്ടമുള്ളിടത്തൊക്കെ യാത്ര പോകൂ.. ഒരിക്കൽ ഈ ഓട്ടം ഒക്കെ കഴിഞ്ഞു പണമൊക്കെ ആയി കഴിയുമ്പോ ചിലപ്പോ നമുക്ക് ആരോഗ്യം ഉണ്ടായിന്നുവരില്ല, അല്ലേ…’.

read also: വനിതകൾ മാത്രം നിർമിച്ച ആദ്യത്തെ ഉപഗ്രഹം; ഉയങ്ങളിലേക്ക് കുതിക്കാൻ ‘വിസാറ്റ്’ ഒരുങ്ങുന്നു

അതേസമയം, മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ തിരികെയെത്തി സജീവമായിരിക്കുകയാണ് നടി.

Story highlights- navya nair’s cute surprise for her grandmother