‘ഞാന്‍ ഇവിടെ നില്ക്കാന് കാരണം നിങ്ങള്‍’; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര
വെള്ളിത്തിരയില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ ആരാധകരോട് നന്ദി പറഞ്ഞ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. രണ്ട് പതിറ്റാണ്ടിനുപ്പുറം താന്‍ ഇവിടെ നില്‍ക്കുന്നതിന് പ്രധാന കാരണം ആരാധകരാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഈ യാത്ര അപൂര്‍ണമാകുമായിരുന്നു എന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ( Nayanthara celebrates 20 years in the industry )
‘ഇത് എന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. 20 വര്‍ഷത്തിന് ശേഷവും ഞാന്‍ ഇവിടെ തുടരാന്‍ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊര്‍ജവും നിങ്ങളാണ്. ഓരോ വീഴ്ചയില്‍ നിന്നും നിങ്ങളാണ് എന്നെ പിടിച്ചുയര്‍ത്തിയത്. എന്റെ എല്ലാ ആരാധകരും എനിക്ക് പ്രിയപ്പെട്ടവരാണ്, നിങ്ങളില്ലാത്ത യാത്ര അപൂര്‍ണ്ണമാണ്.
സിനിമ എന്നതില്‍ ഉപരി എല്ലാ പുതിയ ഉദ്യമങ്ങളും വിജയകരമാക്കുന്നത് നിങ്ങളുടെ മാത്രം മാജികാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് രണ്ട് പതിറ്റാണ്ട് നീണ്ട യാത്രക്കിടയില്‍ എന്നെ ഉന്നതിയിലെത്തിച്ചത്. എപ്പോഴും സ്നേഹം മാത്രം. എന്ന് നിങ്ങളുടെ സ്വന്തം നയന്‍താര’- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2003-ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമ ലോകത്തേക്ക് ആദ്യ ചുവടുവയ്ക്കുന്നത്. ഡയാന നിന്ന് നയന്‍താര എന്ന പേരിലേക്ക് മാറിയ താരം വെള്ളിത്തിരയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടവും സ്വന്തമാക്കി കുതിക്കുകയാണ്. പിന്നീട് ഉയര്‍ച്ചകളും താഴ്ചകളുമായി രണ്ട് പതിറ്റാണ്ടുകളാണ് കടന്നുപോയത്.
Read Also : വരദയുടെ വൺ മാൻ ആർമി ആയി ‘സലാർ’ 500 കോടി തിളക്കത്തിൽ..
ഇപ്പോള്‍ കുടുംബവും സിനിമ ജീവിതവും ഒരുമിച്ച് കൊണ്ടുപോവുകയാണ് നയന്‍താര. ‘അന്നപൂരണി’ ആണ് നയന്‍താരയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഷാറൂഖ് ഖാന് നായകനായെത്തിയ ‘ജവാന്’ ആണ് ഈ വര്‍ഷത്തെ നയന്‍താരയുടെ മറ്റൊരു റിലീസ്. താരത്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നുവിത്.
Story highlights : Nayanthara celebrates 20 years in the industry