ട്രെൻഡിനൊപ്പം നിമിഷ സജയനും; നൃത്ത വിഡിയോ പങ്കുവെച്ച് നടി

December 4, 2023

മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരം മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചതാണ്. മുംബൈയിൽ സ്ഥിരതാമസമാക്കിയ നിമിഷ സിനിമ ഷൂട്ടിങ്ങുകൾക്കായാണ് കേരളത്തിലേക്ക് എത്താറുള്ളത്. അഭിനേത്രി എന്നതിലുപരി ചിത്രകാരി, നർത്തകി എന്ന നിലയിലെല്ലാം നിമിഷ സജയൻ താരമായിരുന്നു. ഇപ്പോഴിതാ, ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തി അമ്പരപ്പിക്കുകയാണ് നടി.

‘മാമധുരാ..’ എന്ന ഹിറ്റ് ഗാനത്തിനാണ് നിമിഷ ചുവടുവയ്ക്കുന്നത്. മുൻപ്, നടി അനുസിത്താരയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ നിമിഷ പങ്കുവെച്ചിരുന്നു.  അതേസമയം, അഭിനയത്തിന് പുറമെ ആയോധന കലകളും അഭ്യസിക്കുകയാണ് നടി. ‘തായ്‌കൊണ്ടോ’ അഭ്യസിക്കുന്ന ചിത്രങ്ങൾ നിമിഷ സജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നിമിഷ സജയൻ. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ നിമിഷ ഇടം നേടി.

read also: പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ; പാട്ടും ലെക്കോഷനും ഒന്നുതന്നെ പക്ഷെ നായിക വേറെ..

അതേസമയം, ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ സജയൻ. ദേശീയ പുരസ്‌കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തുന്നത്. ‘വി ആർ’ എന്നാണ് ചിത്രത്തിന്റെ പേര്. 2011-ൽ ഒനിർ സംവിധാനം ചെയ്ത ‘ഐ ആം ലൈക്ക് ഐ ആം’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വി ആർ. 

Story highlights- nimisha sajayan mamadhura dance