പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ; പാട്ടും ലെക്കോഷനും ഒന്നുതന്നെ പക്ഷെ നായിക വേറെ..

December 3, 2023

കുഞ്ചാക്കോ ബോബന്‍, വിനീത്, പ്രീതി ജംഗിയാനി, പ്രവീണ എന്നിവര്‍ അഭിനയിച്ച റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ‘മഴവില്ല്’. ദിനേഷ് ബാബു സംവിധാനം ചെയ്ത് 1999ല്‍ റിലീസ് ചെയ്ത ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ദിനേഷ് ബാബുവിന്റെ തന്നെ കന്നഡ ചിത്രമായ അമൃതവര്‍ഷിനിയുടെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം. ( Kunchacko Boban shares memories of movie Mazhavillu )

ചിത്രം പുറത്തിറങ്ങിയിട്ട് 24 വര്‍ഷങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ ‘മഴവില്ല്’ ചിത്രീകരിച്ച വിയന്നയില്‍ ഒരിക്കല്‍ കൂടി എത്തി ഓര്‍മ പുതുക്കുകയാണ് നായകനായ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിലെ ഹിറ്റ് ഗാനമായ പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ എന്ന പാട്ടും പാടി മനോഹരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

എന്നാല്‍ ഇപ്പോള്‍ നായികയായി ഭാര്യ പ്രിയയും മകന്‍ ഇസ്സുവുമാണ് ഒപ്പമുള്ളത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ എത്തിയ സന്തോഷം ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കുറിച്ചു. ‘പ്രാറ്റര്‍ പാര്‍ക്കിലെ ആ ജയന്റ് വീലും മനോഹരങ്ങളായ ആ മരങ്ങളും എല്ലാം ചേര്‍ന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ഈ അസുലഭ നിമിഷങ്ങളെ കൂടുതല്‍ മനോഹരമാക്കുകയാണ്. യഥാര്‍ഥ മഴവില്ല് ഒരിത്തിരി മാജിക്കും കൊണ്ട് വരുന്നുണ്ട്.’

Read Also : ‘അല്ലേലും മലയാളി പൊളിയല്ലേ’; തനി നാടന്‍ ലുക്കില്‍ ലണ്ടന്‍ തെരുവിലൊരു ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങള്‍

പ്രിയപ്പെട്ട മോഹന്‍ സിതാര ഈണം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തെ ഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതെന്നും ചാക്കോച്ചന്‍ കുറിച്ചു. മഴവില്ല് ചിത്രീകരം നടന്നിടത്ത് ചെന്ന ചാക്കോച്ചന്‍ മറ്റൊരു മഴവില്ലിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Story Highlights : Kunchacko Boban shares memories of movie Mazhavillu