ഇതിലും ക്യൂട്ടായി എങ്ങനെ ഡാൻസ് ചെയ്യും? മകനൊപ്പമുള്ള നൃത്ത വിഡിയോ പങ്കുവെച്ച് പാർവതി കൃഷ്ണ
ടെലിവിഷൻ അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ താരമാണ് പാർവതി കൃഷ്ണ. മകന്റെ വിശേഷങ്ങളാണ് ഇപ്പോൾ അധികവും പാർവതി പങ്കുവയ്ക്കാറുള്ളത്. അമ്മയെപ്പോലെ മകൻ അച്ചുക്കുട്ടനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മകന്റെ വിശേഷങ്ങളെല്ലാം നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകനൊപ്പമുള്ള ഒരു ക്യൂട്ട് നൃത്തവിഡിയോ പങ്കുവയ്ക്കുകയാണ് പാർവതി.
കൊത്ത എന്ന സിനിമയിലെ കലാപാക്കരാ എന്ന ഗാനത്തിനാണ് പാർവതി മകനൊപ്പം ചുവടുവയ്ക്കുന്നത്. ഇത്രയും ക്യൂട്ട് ആയ ചുവടുകൾ കണ്ടിട്ടില്ല എന്നാണ് എല്ലാവരും കമന്റ്റ് ചെയ്യുന്നത്. രണ്ടു വയസുകാരനായ അച്ചുക്കുട്ടൻ മനോഹരമായി ഫുട്ബാൾ കിക്ക് ചെയ്യുന്ന വിഡിയോ പാർവതി അടുത്തിടെ പങ്കുവെച്ചിരുന്നു. മകന്റെ പരാജയങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അടുത്തിടെ, പ്രസവശേഷമുള്ള രൂപമാറ്റത്തിനെക്കുറിച്ച് നടി പങ്കുവെച്ചിരുന്നു.
read also: ഇത് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഗര്ഭിണിയാകുംവരെ പരമാവധി 57 കിലോയിൽ നിന്നിരുന്ന പാർവതി, അതിനുശേഷം 87 കിലോയിലേക്ക് എത്തിയതായി വിഡിയോയിൽ പറയുന്നു. പ്രസവശേഷവും ശാരീരിക മാറ്റങ്ങളുടെ ഭാഗമായി അതേ തൂക്കമാണ് നിലനിന്നത്. എന്നാൽ, ഫിറ്റ്നസ് ട്രീറ്റ്മെന്റ് നടത്തി വീണ്ടും 57 കിലോയിലേക്ക് പാർവതി എത്തി. അതിൽ താൻ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നു നടി വിഡിയോയിൽ പറയുന്നു.
Story highlights- parvathy krishna dance with son