കളിചിരിക്കിടയിൽ ഇൻജക്ഷൻ എടുത്തതൊന്നും അറിഞ്ഞില്ല; രസകരമായ വിഡിയോ

December 29, 2023

കുത്തിവയ്പ്പ് എടുക്കുന്നത് എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഒരു പേടിസ്വപ്നമാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ ഒരു സൂചി കണ്ടാൽ ഭയപ്പെടുന്ന മുതിർന്നവർ വരെ ആ പട്ടിക നീളും. മുതിർന്നവർക്ക് ഭയമാണെങ്കിൽ കുഞ്ഞുങ്ങളുടെ കാര്യം പിന്നെ പറയാനുണ്ടോ? പക്ഷെ, ചില ഡോക്ടർമാർക്ക് കുഞ്ഞുങ്ങളെ കരയിക്കാതെ അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നല്ല കഴിവുണ്ട്. അങ്ങനെയൊരു കാഴ്ച ശ്രദ്ധനേടുകയാണ്.

ശിശുരോഗ വിദഗ്ധനായ ഡോ. ഇമ്രാൻ എസ് പട്ടേൽ പങ്കുവെച്ച വിഡിയോ വൈറലായിരിക്കുകയാണ്. വിഡിയോയിൽ, ഒരു കുഞ്ഞ് വാക്സിൻ എടുക്കാൻ തയ്യാറായി ഒരു മേശപ്പുറത്ത് ഇരിക്കുന്നത് കാണാം. ഡോ. പട്ടേൽ കുട്ടിയുടെ ശ്രദ്ധ തിരിക്കാൻ രസകരമായ ശബ്ദങ്ങളും ആംഗ്യങ്ങളും പ്രയോഗിക്കുന്നു, അന്തരീക്ഷം രസകരമാക്കുന്നു.

പിന്നീട് കുഞ്ഞ് കൂടുതൽ കംഫർട്ടബിൾ ആയതോടെ നിമിഷങ്ങൾക്കകം, ഡോക്ടർ വാക്സിൻ ഷോട്ടുകൾ തടസ്സമില്ലാതെ നൽകുകയും ചെയ്യുന്നു. അറിഞ്ഞതേയില്ല ഇൻജക്ഷൻ കഴിഞ്ഞത് പോലും. കുഞ്ഞ് വീണ്ടും പുഞ്ചിരിക്കാൻ തുടങ്ങുന്നു സമ്മർദപൂരിതമായ ആ അനുഭവത്തെ ലഘുവായതാക്കി മാറ്റിയിരിക്കുകയാണ് ഡോക്ടർ.

Read also: ‘ഒരു ട്രില്യണ്‍ വ്യുവിങ് മിനിട്ടുകള്‍’; 2023-ലേത് എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

ഡോ. പട്ടേലിന്റെ രസകരമായ രീതിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് വിഭാഗത്തിൽ നിറഞ്ഞു. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക എന്നത് നിസാരകാര്യമല്ല. അതും ഇൻജക്ഷൻ പോലെയുള്ള വേദനയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പ്രത്യേകിച്ച്. എങ്ങനെയായിരിക്കണം ഒരു ശിശുരോഗ വിദഗ്ധൻ എന്നതിന്റെ നേർരൂപമാണ് ഈ ഡോക്ടർ.

Story highlights- Pediatrician distracts baby during vaccine jab