മികച്ച നടി; കുഞ്ഞ് ജനിച്ചെന്ന് അഭിനയിച്ച് മൃഗശാല ജീവനക്കാരെ പറ്റിച്ച ജീവി- പെനലോപ് എന്ന പ്ലാറ്റിപ്പസിന്റെ കഥ

ചില കാര്യസാധ്യങ്ങൾക്കായി അഭിനയിക്കാൻ മടിയില്ലാത്തവരാണ് മനുഷ്യൻ. ചില ഗംഭീര നുണകളും ഇതിനായി പറഞ്ഞെന്നിരിക്കും. എന്നാൽ മനുഷ്യൻ മാത്രമല്ല, മൃഗങ്ങളും ഇത്തരത്തിൽ അഭിനയിക്കുകയും കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യാറുണ്ട്. ഏതാണ് ഈ പറഞ്ഞുവരുന്ന ഗംഭീര അഭിനേതാവ് എന്നറിയണ്ടേ? പെനലോപ് എന്ന പ്ലാറ്റിപ്പസ് ജീവിയെകുറിച്ചാണ് പറയുന്നത്. അസ്സലായി പറ്റിച്ച ഈ മിടുക്കിയുടെ കഥ നടക്കുന്നത് 1947ലാണ് .
1947-ൽ അമേരിക്കയിൽ രണ്ട് പ്ലാറ്റിപസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ – പെനലോപ്പ്, സെസിൽ എന്നിവയായിരുന്നു അത്. ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലേക്ക് അവരെ കൊണ്ടുവരികയായിരുന്നു. പ്ലാറ്റിപസുകൾ തികച്ചും സസ്തനികളല്ല. ഇവയുടെ രക്തം ഊഷ്മളമാണെങ്കിലും സസ്തനികളുടേതിന് സമാനമായ രോമങ്ങളുണ്ടെങ്കിലും ഇവ ഇഴജന്തുക്കളെപ്പോലെ മുട്ടയിടുന്നവയാണ്. മുട്ടവിരിഞ്ഞ് ഏകദേശം നാല് മാസങ്ങൾക്ക് ശേഷം മാത്രമേ കുഞ്ഞുങ്ങൾ മാളത്തിൽ നിന്ന് പുറത്തുവരൂ.
പ്ലാറ്റിപസുകൾ പ്രജനനം നടത്തുന്നത് വളരെ കുറച്ച് ആളുകൾ മാത്രമേ കണ്ടിട്ടുള്ളൂ. അവരുടെ ജന്മദേശമായ ഓസ്‌ട്രേലിയയിൽ പോലും, ഒരു പ്ലാറ്റിപസ് ജോഡികൾ മാത്രമേ കൂട്ടിലടച്ച് വളര്തപെട്ടിട്ടുള്ളു. അങ്ങനെ അമേരിക്കൻ സൂവിലെത്തിയ പെനലോപ്പിനെയും സെസിലിനെയും ഇണയാക്കിക്കൊണ്ട് തങ്ങളാൽ കഴിയുന്നതെല്ലാം പഠിക്കാൻ ബ്രോങ്ക്‌സ് മൃഗശാലയിലെ ക്യൂറേറ്റർമാർ തീരുമാനിച്ചു.
മൃഗശാല അവർക്ക് താമസിക്കാൻ ഒരു ആഡംബര പ്ലാറ്റിപുസറി നിർമ്മിച്ചു, അവിടെ ഓരോന്നിനും അതിന്റേതായ ചെറിയ നീന്തൽക്കുളവും സ്വകാര്യ മാളങ്ങളും ഉണ്ടായിരുന്നു. ക്യൂറേറ്റർമാരിൽ നിന്നുള്ള പ്രോത്സാഹനത്തോടെ, സെസിൽ പെനലോപ്പിനെ ഇമ്പ്രസ് ചെയ്യാൻ തുടങ്ങി, അവസരം കിട്ടുമ്പോഴെല്ലാം അവളുടെ ചുറ്റും സിസിൽ നടന്നു. എന്നാൽ പെനലോപ്പ് വലിയ താൽപ്പര്യം കാണിച്ചില്ല.
പെനലോപ്പ് തീർച്ചയായും സെസിലിനെ ഇഷ്ടപ്പെട്ടില്ല. സെസിലിനോടുള്ള പെനലോപ്പിന്റെ വെറുപ്പും പ്ലാറ്റിപസുകളെ ഇണയാക്കാനുള്ള ക്യൂറേറ്റർമാരുടെ ആത്മാർത്ഥമായ ആഗ്രഹവും വാർത്തയാകുകയും ചെയ്തു. കാരണം ഇവയായിരുന്നു അമേരിക്കയിലെ ആദ്യത്തെ പ്ലാറ്റിപ്പസുകൾ. ബ്രീഡിംഗ് സീസണിൽ, മൃഗശാലക്കാർ വീണ്ടും ഇവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ, സെസിലിന്റെ നീക്കങ്ങളിൽ പെനലോപ്പ് കൂടുതൽ സ്വീകാര്യയായിരുന്നു, രണ്ട് പ്ലാറ്റിപസുകളും നന്നായി ഒത്തുചേരുന്നതായി ജീവനക്കാർക്ക് തോന്നി.
ക്യൂറേറ്റർമാർ പെനലോപ്പിന് യൂക്കാലിപ്റ്റസ് ഇലകൾ നൽകിയപ്പോൾ, പെനലോപ്പ് അവ മാളത്തിലേക്ക് കൊണ്ടുപോയി. പ്ലാറ്റിപസുകൾ അവയുടെ മുട്ടയിടാനുള്ള കൂടുകൾ ഉണ്ടാക്കുന്നത് അത്തരം ഇലകളിൽ നിന്നായതിനാൽ, ക്യൂറേറ്റർമാർ പ്രതീക്ഷയോടെ കാത്തിരുന്നു. ഏതാനും ആഴ്‌ചകൾക്കുശേഷം, പെനലോപ്പ് മാളത്തിലേക്ക് പിൻവാങ്ങുകയും ആറു ദിവസം അവിടെ തന്നെ താമസിക്കുകയും ചെയ്തു. പുറത്തു വന്നപ്പോൾ, ഇരട്ടി ഭക്ഷണം കഴിച്ച് മാളത്തിലേക്ക് മടങ്ങി. പെനലോപ്പ് ഗർഭിണിയാണെന്നും മുട്ടയിടാൻ തയ്യാറാണെന്നും മൃഗശാലാപാലകർക്ക് ബോധ്യപ്പെട്ടു. പെനലോപ്പ്, ഭക്ഷണം ഇരട്ടി അളവിൽ ഭക്ഷിക്കാൻ തുടങ്ങി. എല്ലാ അടയാളങ്ങളും ചൂണ്ടിക്കാണിക്കുന്നത് പ്ലാറ്റിപസ് മുട്ടയിടാനുള്ള ഒരുക്കത്തിലാണ് എന്നതാണ്.
അടുത്ത പതിനാറ് ആഴ്‌ചകൾ, കുഞ്ഞ് പ്ലാറ്റിപസുകൾ കൂടിനുള്ളിൽ വിരിഞ്ഞ് ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് എന്ന് കരുതി ക്യൂറേറ്റർമാർ ക്ഷമയോടെ കാത്തിരുന്നു. കാരണം, അത്രയും സമയം കഴിഞ്ഞേ കുഞ്ഞുങ്ങൾ പുറത്തുവരൂ.അപ്പോഴാണ് അവിടുത്തെ കാലാവസ്ഥ അപ്രതീക്ഷിതമായി മോശമായി മാറിയത്. ഈ തണുപ്പ് കുഞ്ഞുങ്ങളെ വേദനിപ്പിക്കുമെന്ന് മൃഗശാല അധികൃതർ ഭയപ്പെട്ടു. ഇനി കാത്തിരിക്കേണ്ട എന്ന് അവർ തീരുമാനിച്ചു. അമ്പതോളം പത്ര റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും സാന്നിധ്യത്തിൽ ചെറിയ ട്രോവലുകൾ ഉപയോഗിച്ച് അവർ പെനലോപ്പിന്റെ ഗുഹയിലേക്ക് കുഞ്ഞുങ്ങളെ തിരഞ്ഞ് കയറി. മണിക്കൂറുകളോളം കുഴിച്ച ശേഷം, അവർ മാളങ്ങളുടെ ഒരു ശൃംഖല കണ്ടെത്തി, പക്ഷേ ഇലകളുള്ള കൂടില്ല. കുഞ്ഞുങ്ങളുമില്ല..അവിടെ പെനലോപ്പ് മാത്രം.
രസകരമായ വസ്തുത, പെനലോപ്പ് എന്ന പ്ലാറ്റിപസ് മൃഗശാല നടത്തിപ്പുകാരെ കബളിപ്പിച്ചു. ഇരട്ടി ഭക്ഷണം കഴിച്ച് സുഗമായി ജീവിതം നയിക്കാൻ വേണ്ടി മാത്രമാണ് പെനലോപ്പ് ഗർഭിണിയായ അമ്മയായി വേഷമിട്ടതെന്നു ഉദ്യോഗസ്ഥർ ആരോപിച്ചു. അതേസമയം, മറുവശത്ത് സെസിൽ പെനലോപ്പിനെ വശീകരിക്കുന്നത് തുടർന്നു..പക്ഷെ പെട്ടെന്നൊരുനാൾ മൃഗശാല അധികൃതർ രണ്ടാഴ്ചയോളം സമീപത്തെ വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പെനലോപ്പിനെ പൂർണമായും കാണാതായതായി സ്ഥിരീകരിച്ചു.
Story highlights- penelope platypus who fakes pregnancy for food