ഉരുളൻ കല്ലുമായി ഇണയെ പ്രൊപ്പോസ് ചെയ്യാൻ ഓടുന്ന പെൻഗ്വിൻ- ഹൃദ്യമായൊരു കാഴ്ച

December 26, 2023

ഒരു പങ്കാളിയെ കണ്ടെത്തി ജീവിതകാലം മുഴുവൻ അവർക്കായി ജീവിക്കുക എന്നതൊക്കെ മനുഷ്യർക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ് എന്ന് ചിന്തിക്കുന്നവരാണ് അധികവും. എന്നാൽ, മനുഷ്യരേക്കാൾ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് പെൻഗ്വിനുകൾ. ഇണചേരൽ കാലത്ത് പെൻഗ്വിനുകൾ ഒരേ ഇണയുമായി തുടരുന്ന രീതിയാണ്. ഇത് അവരുടെ ഏകഭാര്യത്വത്തെക്കുറിച്ചല്ല.കാരണം, അവർക്ക് ഒരേ പങ്കാളിയുമായി ആജീവനാന്ത ബന്ധം ഉണ്ടാകണമെന്നില്ല. പക്ഷെ, ആത്മബന്ധം വലുതായി കാത്തുസൂക്ഷിക്കാറുണ്ട്.

ആൺ പെൻഗ്വിനുകൾ അവരുടെ സ്ത്രീ പങ്കാളികളെ ആകർഷിക്കുന്നത് പാറകളും ഉരുളൻ കല്ലുകളും സമ്മാനിക്കുന്നതിലൂടെയാണ് എന്ന് ഒരു പ്രണയ തിയറി തന്നെയുണ്ട്. അവ തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിൽ ഇത്തരം സമ്മാനങ്ങൾ ഒരു നിർണായക പങ്ക് വഹിക്കുന്നു. അടുത്തിടെ, ഒരു പെൻഗ്വിൻ തന്റെ ഇണയോട് ലളിതമായ ഒരു കല്ല് കൊണ്ട് പ്രൊപോസൽ നടത്തി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഹൃദയസ്പർശിയായ ഒരു വിഡിയോയിൽ, ആൺ പെൻഗ്വിൻ തന്റെ ഇണയ്ക്ക ഒരു പെൻഗ്വിന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം നൽകി – ഒരു പെബിൾ! ഈ വിഡിയോ ലോകശ്രദ്ധ നേടി, ആളുകൾ ഹൃദ്യമായ പ്രതികരണങ്ങളുമായി എത്തി.

Read also: ആദ്യം പ്ലം കഞ്ഞി, പിന്നെ പുഡ്ഡിങ്; ഇന്നത്തെ ക്രിസ്മസ് കേക്കിന്റെ ചരിത്രമറിയാം..

കൂടാതെ, വിഡിയോയിൽ, കാണികളുടെ ഒരു കൂട്ടം ആൺ പെൻഗ്വിനിനെ ആവഹ്സ്ത്തോടെ പിന്തുണയ്‌ക്കുന്നുണ്ട്‌. പെൻഗ്വിൻ ലോകത്ത്, ഉരുളൻ കല്ലുകൾ സമ്മാനിക്കുന്നത് ഒരു ബന്ധം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ആംഗ്യമായി കണക്കാക്കപ്പെടുന്നു. പെൻഗ്വിനുകൾ അവരുടെ കുടുംബം കെട്ടിപ്പടുക്കുന്നതിന്, പെൺ പെൻഗ്വിൻ ആ ബന്ധത്തെ ആശ്ലേഷിക്കുന്നതിന്റെ പ്രതീകമായി പെബിൾ സ്വീകരിക്കണം എന്നാണ്.

Story highlights- Penguin proposes to his companion with a pebble