വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവെച്ച് ഫിസിക്സ് അധ്യാപിക- വിഡിയോ
തുടർച്ചയായി ക്ലാസ് മുറികളിൽ പഠനകാര്യങ്ങൾ മാത്രമായി ഇരിക്കുന്നത് എല്ലാവർക്കും അല്പം മുഷിച്ചിലുള്ള കാര്യമാണ്. അല്പം മനസികോല്ലാസമുള്ള കാര്യങ്ങൾക്കായി അല്പം സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല.
ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കാൻ നിരവധി അധ്യാപകർ ശ്രമിക്കാറുണ്ട്. അങ്ങനെ വിദ്യാർത്ഥികളുമായി അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിന്റെ ഉദാഹരണം. ഇപ്പോഴിതാ, അങ്ങനെയൊരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒഴിവുസമയത്ത് അധ്യാപിക വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവയ്ക്കുകയാണ്.
ഫിസിക്സ് അധ്യാപികയായ കാജൽ എന്ന യുവതിയാണ് വിദ്യാര്‍ഥിനികൾക്കൊപ്പം ചുവടുവയ്ക്കുന്നത്. യൂണിഫോം അണിഞ്ഞ് വിദ്യാർത്ഥിനികളും ഒപ്പമുണ്ട്.വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് ഹിറ്റായി കഴിഞ്ഞു. നിരവധിപേരാണ് അധ്യാപികയ്ക്ക് ആശംസയുമായി എത്തിയത്. ഇങ്ങനെയുള്ള അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് ആവശ്യം എന്നും ആളുകൾ കമന്റ്റ് ചെയ്യുന്നുണ്ട്.
അതേസമയം, മുൻപും സമാനമായ രീതിയിൽ ഒരു അധ്യാപിക ശ്രദ്ധനേടിയിരുന്നു. മുൻപ് വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്റൂമുകളിൽ നൃത്തം ചെയ്യുന്ന ഒരു സ്കൂൾ അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
Read also: ‘2 വർഷമായി അവൾ പോരാടിക്കൊണ്ടിരിക്കുന്നു’; പ്രിയപ്പെട്ടവളുടെ തിരിച്ചുവരവിനായി ആകാംഷയോടെ ചിലർ…
ജുംകാ ബറേലി വാല എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പിലാണ് അധ്യാപികയും തന്റെ വിദ്യാർത്ഥികളും ചേർന്ന് ചുവടുവയ്ക്കുന്നത്. ഡിയോ വളരെ ഗംഭീരമാണ് ഇവരുടെ നൃത്തം. അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ചുവടുകൾ മനോഹരമാക്കുന്നത് കാണാം. ഗാനത്തിനൊപ്പമുള്ള അവരുടെ നൃത്തച്ചുവടുകൾ അതിശയിപ്പിക്കുന്നതാണ്. സമ്മർ ക്യാമ്പിന്റെ അവസാന ദിവസം ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ചാണ് വിഡിയോ പകർത്തിയത്.
Story highlights- physics teacher dancing with students