പകല്‍ സമയത്തെ ‘പവര്‍ നാപ്സ്’ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്..!
പകല്‍സമയത്തെ ഉറക്കം പ്രായമാകുമ്പോള്‍ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ (യുസിഎല്‍), യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ് യുറുഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നതനുസരിച്ച്, പവര്‍ നാപ്സ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ഡിമെന്‍ഷ്യയുടെയും മറ്റ് രോഗങ്ങളുടെയും അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാപ്പര്മാരും അല്ലാത്തവരും തമ്മിലുള്ള മസ്തിഷ്ക വലുപ്പത്തിന്റെ വ്യത്യാസത്തെ കുറിച്ചും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ( Power naps during the day are good for our brain health )
പകല്‍ ഉറക്കം പ്രായമാകുന്തോറും തലച്ചോര്‍ ചുരുങ്ങുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രതിദിനം 30 മിനുട്ട് നേരം ഉറങ്ങുന്നത് മസ്തിഷ്ക ചുരുങ്ങല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 40-നും 69-നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് സ്ലീപ്പ് ഹെല്‍ത്ത് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചത്.
Read Also : ‘ഞാന്‍ ഇവിടെ നില്ക്കാന് കാരണം നിങ്ങള്‍’; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര
പഠനത്തിനായി, 35,080 ആളുകളുടെ ഡിഎന്‍എ സാമ്പിളുകളും ബ്രെയിന്‍ സ്കാനുകളും വിശകലനം ചെയ്യാന്‍ ഗവേഷകര്‍ മെന്‍ഡലിയന്‍ റാന്ഡമൈസേഷന് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു.
Story Highlights : Power naps during the day are good for our brain health