ചെസ് ചരിത്രത്തില്‍ അപൂര് നേട്ടവുമായി പ്രഗ്നാനന്ദയും സഹോദരി വൈശാലിയും
ഇന്ത്യയ്ക്ക് വീണ്ടും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ കൂടി. വൈശാലി രമേഷ്ബാബുവെന്ന 22 വയസുകാരിയാണ് ഇന്ത്യയുടെ യശസുയര്‍ത്തി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍
പ്രഗ്നാനന്ദ, വൈശാലിയുടെ സഹോദരനാണ്. ഇതോടെ ചരിത്രത്തിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ സഹോദരങ്ങള്‍ എന്ന ഖ്യാദി വൈശാലിക്കും പ്രഗ്നാനന്ദയ്ക്കും സ്വന്തമാവുകയാണ്. ( Praggnanandhaa and Vaishali First Grandmaster siblings in chess )
സ്പെയിനില്‍ നടന്ന എല്‍ ലോബ്രീഗട്ട് ഓപ്പണില്‍, 2,500 ഇന്റര്‍നാഷ്ണല്‍ ചെസ് ഫെഡറേഷന് റാങ്കിംഗ് പോയിന്റ്സ് സ്വന്തമാക്കിയാണ് വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേക്ക് ഉയര്‍ന്നത്. ഇന്ത്യയുടെ മൂന്നാമത്തെ വനിത ഗ്രാന്‍ഡ് മാസ്റ്ററാണ് വൈശാലി. കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവരാണ് വൈശാലി രമേഷ്ബാബുവിന് മുന്നെ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം ചൂടിയ ഇന്ത്യന്‍ വനിത താരങ്ങള്‍.
അമിതമായി കാര്‍ട്ടൂണ്‍ കണ്ട് സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനായി പിതാവ് രമേഷ്ബാബുവാണ് വൈശാലിക്ക് ആദ്യമായി ചെസ് ബോര്‍ഡ് പരിചയപ്പെടുത്തിയത്. പിതാവിനും ചെസ് ഇഷ്ടവിനോദമായിരുന്നു. അച്ഛന് കൈപിടിച്ച് നടത്തിയ വഴിയിലൂടെ അഞ്ചാം വയസില്‍ തന്നെ മികവുകാട്ടിയ വൈശാലി ചെസിന്റെ ലോകത്തേക്ക് നടന്നുകയറി.
Read Also : കൗമാര കാല്പന്തുകളിയുടെ വിശ്വരാജാക്കന്മാരായി ജര്‍മനി; ഫ്രാന്‍സിനെ വീഴ്ത്തിയത് ഷൂട്ടൗട്ടില്‍
പിന്നാലെ അനിയനായ പ്രജ്ഞാനന്ദയെയും ചതുരംഗ ബോര്‍ഡിലെ നീക്കങ്ങള്‍ പഠിപ്പിച്ചു. ഇരുവരും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് പരിശീലനം നടത്തിയത്. പിന്നീട് കളിയുടെ സൂക്ഷ്മതകള്‍ വശപ്പെടുത്തിയ ഇരുവരും ലോക ചെസില്‍ തന്നെ വമ്പന്‍ പേരുകാരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
Story highlights : Praggnanandhaa and Vaishali First Grandmaster siblings in chess