നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി; ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ
മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ബിജു മേനോൻ സിനിമയുടെ തിരക്കിലാണെങ്കിൽ യോഗയുടെ മാന്ത്രികതയിൽ വിശ്വസിക്കുന്ന നടിയാണ് സംയുക്ത വർമ്മ. നിരവധി യോഗാസനങ്ങൾ സംയുക്ത സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്താറുണ്ട്. അടുത്തിടെയാണ് ഇരുവരും ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ചത്. ഹൃദ്യമായ ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയത്. ഇപ്പോഴിതാ, വാർഷിക ചിത്രങ്ങളുമായി നന്ദി അറിയിക്കുകയാണ് സംയുക്ത വർമ്മ.
‘നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് സംയുക്ത ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. അതേസമയം, 1999 ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
യോഗ അഭ്യസിച്ച് കൂടുതൽ ചെറുപ്പമാകുകയും കൂടുതൽ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു ഇപ്പോഴും സംയുക്ത വർമ്മ. സംയുക്തയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഇപ്പോൾ മകന്റെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംയുക്ത സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകർ കാത്തിരിക്കുകയാണ്.
Story highlights- samyuktha varma’s thanks note