പാലും പാലുൽപ്പന്നങ്ങളും അമിതമായാൽ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

December 27, 2023

ആരോഗ്യം വർധിപ്പിക്കാനും കാത്തുസൂക്ഷിക്കാനും സ്ഥിരമായി പാല് കുടിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് പശുവിൻ പാല്. എന്നാൽ ഗുണനങ്ങൾക്കൊപ്പം തന്നെ പാലിലും ദോഷങ്ങളുണ്ട്. അമിതമായി പാലുപയോഗിച്ചാലുള്ള ദോഷങ്ങൾ അറിയാം.

പശുവിൻ പാലിലെ ലാക്ടോസ് ആളുകൾക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഇത് ഓക്കാനം, മലബന്ധം, ഗ്യാസ്ട്രബിൾ, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഇങ്ങനെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. ഒന്നിലധികം പഠനങ്ങളിൽ എല്ലാത്തരം പാലുൽപ്പന്നങ്ങളുടെയും ഉപയോഗം ആൺകുട്ടികളിലും പെൺകുട്ടികളിലും മുഖക്കുരു വർധിപ്പിക്കുന്നതിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

Read also: ‘ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നമാവും’; ആശുപത്രി കിടക്കയിൽ നിന്നും രഞ്ജിനി ഹരിദാസ്

പാലിൽ വളരെയധികം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ദിവസവും നാലോ അതിലധികമോ പാലുൽപ്പന്നങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് അണ്ഡാശയ അർബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഒരു സ്വീഡിഷ് പഠനത്തിൽ തെളിഞ്ഞിരുന്നു. ചിലർക്ക് അലർജിയാണ് പാല് സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാല് കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാല് ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Story highlights- side effects of milk products