‘കിച്ചു ഈ ദിവസം മറന്നിരിക്കാം’; 29 വര്‍ഷം മുമ്പുള്ള വിവാഹ വിഡിയോ പങ്കുവച്ച് സിന്ധു കൃഷ്ണ

December 12, 2023

മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈ താരദമ്പതികള്‍ തങ്ങളുടെ വിവാഹജീവിതം ആരംഭിച്ചത്. സുന്ദരികളായ നാല് പെണ്‍മക്കളും ഇവര്‍ക്ക് പിറന്നു. സോഷ്യല്‍ മീഡിയയിലും സിനിമയിലുമായി ഇവരും മലയാളി മനസില്‍ ഇടംപിടിച്ചവരാണ്. ( Sindhu Krishna remembers her wedding day )

29-ാം വിവാഹം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് കൃഷ്ണകുമാറും സിന്ധുവും. ഈ വിവാഹവാര്‍ഷിക ദിനത്തില്‍ സിന്ധു തന്റെ വിവാഹദിനത്തിന്റെ ഓര്‍മകളുമായി എത്തുകയാണ് സിന്ധു. തന്റെ യുട്യുബ് ചാനലിലുടെയാണ് പഴയ മധുരമുള്ള ഓര്‍മകള്‍ തങ്ങളുടെ പ്രിയ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഇന്നത്തെ വലിയ ഡെക്കറേഷനുകള്‍ക്കൊന്നും കാര്യമായി ശ്രദ്ധ നല്‍കിയിരുന്നില്ല. അതുപോലെത്തന്നെ ഹല്‍ദി, മെഹന്തി, സംഗീത് തുടങ്ങിയ പരിപാടികള്‍ ഒന്നും തന്നെ അക്കാലത്തുണ്ടായിരുന്നില്ല. നല്ല സാരിയും ആഭരണങ്ങളുമായിരുന്നു കല്യാണ പെണ്ണിന് മോടികൂട്ടിയിരുന്നത്.

വിവാഹത്തലേന്ന് വളരെ ക്ഷീണിച്ച ദിവസമായിരുന്നു എന്ന് സിന്ധു ഓര്‍ക്കുന്നു. തിരുവനന്തപുരത്തെ വഴുതക്കാട് സുബ്രമണ്യം ഹാള്‍ ആയിരുന്നു കല്യാണമണ്ഡപത്തിനായിരുന്നു ഒരുക്കിയിരുന്നത്. കാറിലായിരുന്നു വധുവും വരനും മണ്ഡപത്തിലേക്ക് എത്തിച്ചേര്‍ന്നത്. ആര്‍ഭാടങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സിന്ധു ഓര്‍ക്കുന്നു.

Read Also : ‘പ്രണവ് ചന്ദ്രന്‍, ബോളിവുഡ് ഗായകന്‍’; പ്രതിശുധ വരനെ പരിചയപ്പെടുത്തി നടി സുരഭി സന്തോഷ്‌

1994 ഡിസംബര്‍ 12നായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹം നടന്നത്. ഇവരുടേതും പ്രണയ വിവാഹമായിരുന്നു. നാല് മക്കളില്‍ മൂന്ന് പേരും സിനിമയില്‍ എത്തി. അതോടൊപ്പം തന്നെ ഇവര്‍ക്ക് സാമൂഹിക മാധ്യമത്തില്‍ വലിയ ആരാധക പിന്തുണയാണുള്ളത്.

Story Highlights : Sindhu Krishna remembers her wedding day