‘വ്യക്തിഹത്യ ചെയ്തപ്പോഴും മനക്കരുത്തും ധൈര്യവും കൊണ്ട് ഉയർന്നുപറന്നവൾ’ – അനശ്വരയ്ക്ക് വൈകാരിക കുറിപ്പുമായി സഹോദരി

December 22, 2023

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര രാജൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. പ്ലസ് ടു പ്രണയവും സ്‌കൂൾ ദിനങ്ങളും പങ്കുവെച്ച ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. പിന്നീട് വിവിധ ഭാഷകളിലായി വിജയഗാഥ കുറിച്ചു അനശ്വര. എന്നാൽ, ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. വളരെയധികം കല്ലേറുകൾ കൗമാരക്കാരിയായിരുന്ന പ്രായത്തിൽ തന്നെ നടി നേരിട്ടിരുന്നു. ഇപ്പോൾ നേര് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഏറ്റവുമധികം കയ്യടി നേടുന്ന ആളാണ് അനശ്വര. അനശ്വരയുടെ ഈ വിജയത്തിന് വൈകാരിക കുറിപ്പിലൂടെയാണ് സഹോദരി ഐശ്വര്യ പ്രതികരിച്ചിരിക്കുന്നത്.

ഐശ്വര്യയുടെ വാക്കുകൾ;

വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു.. ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ.. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു .നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു..എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്.

Read also: ‘മട്ടര്‍ പനീറി’ല്‍ കഷണങ്ങള്‍ കുറഞ്ഞുപോയി’; വിവാഹപന്തലില്‍ കൂട്ടയടി

ഒരു സഹോദരിയാണ് അനശ്വര രാജനുള്ളത്. അനശ്വരയുടെ വലിയ ധൈര്യം തന്നെയാണ് സഹോദരി ഐശ്വര്യ എന്ന് അഭിമുഖങ്ങളിൽ നടി പങ്കുവയ്ക്കാറുണ്ട്. സൂപ്പർ ശരണ്യയിൽ അനശ്വരയ്ക്കൊപ്പം വേഷമിട്ടിരുന്നു ഐശ്വര്യ. ഒരു ചെറിയ റോളിലാണ് ഐശ്വര്യ എത്തിയത്. അതേസമയം, നവാഗതനായ ‘ഫാന്റം’ പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത 2017ലാണ് പുറത്തിറങ്ങിയത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഉദാഹരണം സുജാത.’ഉദാഹരണം സുജാത’യിലൂടെ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.തൃഷയ്‌ക്കൊപ്പം ‘രാംഗി’ എന്ന സിനിമയിലും അനശ്വര പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു നടി.

Story highlights- sister aiswarya about anaswara rajan’s performance in neru