‘അവർ സ്വർഗത്തിൽ കണ്ടുമുട്ടട്ടെ’- മരണമടഞ്ഞ അച്ഛന്റെയും അമ്മൂമ്മയുടെയും വിഡിയോ പങ്കുവെച്ച് സൗഭാഗ്യ
നടിയും ഗായികയുമായ സുബ്ബലക്ഷ്മി അമ്മയുടെ വേർപാട് മലയാള സിനിമയ്ക്ക് വലിയ വേദനയാണ് സമ്മാനിച്ചത്. സിനിമയേക്കാൾ ഉപരി കുടുംബാംഗങ്ങൾ ആ ഓർമകളിൽ നിന്നും മോചിതരായിട്ടില്ല. മകൾ താരാ കല്യാണും കൊച്ചുമകൾ സൗഭാഗ്യയും മുത്തശ്ശിയുടെ ഓർമ്മകൾ നിരന്തരം പങ്കുവയ്ക്കുന്നു. സുബ്ബലക്ഷ്മി അമ്മയ്ക്ക് മുൻപ്, മറ്റൊരു വേർപാട് കൂടി ഈ കുടുംബത്തിൽ ഉണ്ടായിരുന്നു. താര കല്യാണിന്റെ ഭർത്താവും ടെലിവിഷന്‍ നടനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന രാജറാം 2017ൽ ആയിരുന്നു അന്തരിച്ചത്.
ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രോഗ്രാം എഡിറ്റര്‍ കൂടിയായിരുന്ന രാജറാം ഇരുപതിലധികം മെഗാസീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം 2017 ജൂലൈ മുപ്പതിനാണ് അന്തരിക്കുന്നത്. വൈറല്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇപ്പോഴിതാ, അച്ഛൻ രാജാറാമും അമ്മൂമ്മ സുബ്ബലക്ഷ്മിയും ഒന്നിച്ചുള്ള രസകരമായ ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. അവർ സ്വർഗത്തിൽ കണ്ടുമുട്ടട്ടെ എന്നുപറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read also: ഇത് ആരോഗ്യമേഖലയ്ക്ക് വൻനേട്ടം; ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രി ഇന്ത്യയ്ക്ക് സ്വന്തം!
അതേസമയം, കാലാതീതമായ കഥാപാത്രങ്ങളിലൂടെ പേരുകേട്ട സംഗീതജ്ഞയും പ്രിയങ്കരിയായ അഭിനേത്രിയുമായ സുബ്ബലക്ഷ്മി വിടപറഞ്ഞത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു. 87 വയസിൽ മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശിയായാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്.
Story highlights- sowbhagya shares cute memory of father and grandmother