15 സ്യൂട്ട് റൂമുകളും മറ്റനേകം സൗകര്യങ്ങളും; 32 കലാകാരന്മാർ ചേർന്ന് ഒരുക്കിയ ഐസ് ഹോട്ടൽ!

December 21, 2023

ഫ്രോസൺ സിനിമയിലെ ഐസ് പാളികൾ കൊണ്ടു തീർത്ത കൊട്ടാരം കണ്ട് ഒരിക്കലെങ്കിലും കൊതി തോന്നാത്തവരുണ്ടാകില്ല. അങ്ങനെയൊരു മായിക ലോകത്ത് താമസിക്കാൻ സ്വീഡനിൽ എല്ലാ വർഷവും അവസരമൊരുക്കാറുണ്ട്. ഐസ്ഹോട്ടൽ അതിന്റെ 34-ാമത് പതിപ്പ് ഒരുക്കിക്കഴിഞ്ഞു. സ്വീഡിഷ് ലാപ്‌ലാൻഡിലെ ജുക്കാസ്ജാർവിയിൽ കഴിഞ്ഞ ആഴ്ച അത് പ്രവർത്തനം ആരംഭിച്ചു. പൂർണമായും ഐസിൽ ആണ് ഈ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്.

15 അദ്വിതീയ സ്യൂട്ടുകൾ, ഒരു കമ്മ്യൂണിറ്റി ഹാൾ, മെയിൻ ഹാൾ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം 32 കലാകാരന്മാർ ചേർന്ന് രൂപകൽപ്പന ചെയ്‌തതും നിർമിച്ചതുമാണ്. ഒരു സിനിമ ഹാൾ, മൂന്ന് റെസ്റ്റോറന്റുകൾ, ഒരു ഐസ്ബാർ എന്നിവയുമുണ്ട്. ഓരോ വർഷവും ഓരോ തീമിലാണ് ഒരുങ്ങുന്നത്. ഫെയറി ടെയിൽസ്, പ്രകൃതി, സാംസ്കാരിക പാരമ്പര്യം എന്നിവയാണ് ഈ വർഷത്തെ പ്രമേയം.

Read also: ഏറ്റവും വേഗതയേറിയ റോബോട്ട് സ്പ്രിന്ററായി ചരിത്രം സൃഷ്ഠിച്ച് ‘ഹൗണ്ട്’

സ്വീഡനിലെ ജുക്കാസ്ജാർവിയിൽ ആദ്യത്തെ മഞ്ഞ് വീണതോടെയാണ് ഈ വർഷത്തെ വിന്റർ ഐസ് ഹോട്ടലിന്റെ ആസൂത്രണവും നിർമ്മാണവും ദ്രുതഗതിയിലായത്.  -5 ഡിഗ്രി സ്യൂട്ടിൽ ഒരു തണുത്തുറഞ്ഞ താമസം ഇഷ്ടമാണോ?എങ്കിൽ ഇവിടേക്ക് പുറപ്പെട്ടോളൂ..ഡിസ്കവർ ദി വേൾഡ് ഒരാൾക്ക് 733 പൗണ്ട് ആണ് തുടക്കം. അതായത് 3500 ഇന്ത്യൻ രൂപ. മൂന്ന് രാത്രി ഇവിടെ താമസിക്കാം. എന്നിരുന്നാലും, അധികം കാത്തിരിക്കരുത്. ഹോട്ടൽ പൂർണ്ണമായും ടോൺ നദിയിൽ നിന്നുള്ള മഞ്ഞും ഐസും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പക്ഷേ വസന്തകാലത്ത് അതെല്ലാം വീണ്ടും ഉരുകിപ്പോകും.

Story highlights- Sweden’s Icehotel is built using snow and ice from the Torne River in Lapland