പട്ടൗഡി പാലസിൽ പിറന്നാൾ ആഘോഷം; ഏഴാം ജന്മദിനം ആഘോഷിച്ച് തൈമൂർ അലി ഖാൻ
ബോളിവുഡ് താരങ്ങളായ കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകനാണ് തൈമൂർ അലി ഖാൻ. താരപുത്രന് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുണ്ട്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിക്കുന്ന തൈമൂറിന്റെ ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ അനിയൻ ജെയ്ക്ക് ഒപ്പമുള്ള വിശേഷങ്ങളാണ് അധികവും ശ്രദ്ധനേടാറുള്ളത്.
ഇപ്പോഴിതാ, തൈമൂറിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. പട്ടൗഡി പാലസിലാണ് ആഘോഷങ്ങൾ നടന്നത്. കുടുംബാംഗങ്ങൾക്ക് പുറമെ സിനിമാ താരങ്ങളും പാർട്ടിയിൽ പങ്കെടുത്തു. അതേസമയം, ലോക്ക്ഡൗൺ സമയത്തായിരുന്നു തൈമൂറിന്റെ വിശേഷങ്ങൾ അധികവും ശ്രദ്ധ നേടിയിരുന്നത്.
അതേസമയം,ലോക്ക്ഡൗൺ സമയത്ത് സ്പാനിഷ് അധ്യാപികയ്‌ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Read also: ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്; യഥാര്‍ഥ മൂല്യം 80 ലക്ഷം
തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. അതേസമയം, രണ്ടാമത്തെ മകനായ ജെയുടെ വിശേഷങ്ങളും കരീന കപൂർ പങ്കുവയ്ക്കാറുണ്ട്.
Story highlights- taimur ali khan celebrating his 7th birthday