കണ്ണാടികൾ കൊണ്ടൊരു ഭീമൻ വീട്; കൗതുകമായൊരു അദൃശ്യ നിർമിതി

December 29, 2023

ലണ്ടനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ റോഡിൽ വളരെ വലിയ ഒരു കണ്ണാടി കാണാം. പലരും എത്രതവണ കടന്നുപോയാലും ഇങ്ങനെ ഒരു ഭീമാകാരമായ കണ്ണാടി അവിടെയുള്ളതായി ശ്രദ്ധിച്ചിട്ടുമില്ല. യഥാർത്ഥത്തിൽ ഇതൊരു കണ്ണാടിയല്ല, ഒരു വീടാണ്! വിശ്വസനീയമായി തോന്നാം..
ലണ്ടനിലെ ഈ ‘ഇൻവിസിബിൾ ഹൗസ്’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഭീമാകാരമായ പ്രതിഫലന പാനലുകളാണ് വീടിന്റെ സവിശേഷത.

ആളുകൾ ശരിക്കും ശ്രദ്ധിക്കാതെപോയ ഒരു വീട് എന്നുവേണം പറയാൻ. പല വീടുകൾക്ക് നടുവിൽ നിൽക്കുന്ന ഈ വീട് കണ്ണാടികൊണ്ടുള്ളതായതുകൊണ്ടുതന്നെ ശ്രദ്ധ കവരാതെ പോകുകയയായിരുന്നു.’ഏകദേശം 10 വർഷമായി ലണ്ടനിലെ ബറോയിൽ താമസിക്കുന്നു, എനിക്ക് കണക്കാക്കാൻ കഴിയുന്നതിലും കൂടുതൽ തവണ അതിലെ കടന്നുപോയി, സത്യസന്ധമായി ഇത് ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല’ എന്നാണ് സമീപവാസികളിൽ ഒരാൾ ഈ വീടിനെക്കുറിച്ച് പ്രതികരിച്ചത്.

ഈ ‘അദൃശ്യ’ വീട്ടിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്.2015-ൽ ആർക്കിടെക്റ്റും കലാകാരനുമായ അലക്‌സ് ഹാവ് ആണ് ഈ പ്രോപ്പർട്ടി പുനർരൂപകൽപ്പന ചെയ്‌തു. 2019 അവസാനത്തോടെ ഈ വീട്ടിലേക്ക് താമസക്കാരുമെത്തി. വീടിന്റെ പിൻഭാഗത്ത് യഥാർത്ഥ വിക്ടോറിയൻ കോച്ച് ഹൗസ് ആർക്കിടെക്ചർ നിലനിർത്തിയിട്ടുണ്ട്.

‘ഞങ്ങളുടെ ഡിസൈനർ അലക്‌സ് ഹാവ് ആണ് കണ്ണാടി എന്ന ആശയം കൊണ്ടുവന്നത്. കണ്ണാടി വീട് ‘പരിസ്ഥിതിയുമായി സംസാരിക്കാൻ’ സഹായിക്കും. റൗണ്ട് എബൗട്ടിലെ മരങ്ങളും മേഘങ്ങളും നിങ്ങൾക്ക് വീടിന്റെ ചുവരുകളിൽ കാണാം. ഞങ്ങൾ ഈ ആശയം ഇഷ്ടപ്പെടുകയും അതിനൊപ്പം മുന്നോട്ട് പോകുകയും ചെയ്തു’- വീടിന്റെ ഉടമകൾ പറയുന്നു.

Read also: കൊച്ചമ്മയുടെ കുഞ്ഞുപാട്ടുകാരൻ; ക്രിസ്‌മസ്‌ ഗാനം പാടി റിമി ടോമിയുടെ കുട്ടാപ്പി- വിഡിയോ

വീടിന്റെ ഉടമകൾക്ക് പുറമെയുള്ളതെല്ലാം കാണാൻ സാധിക്കും. വീടിന്റെ മുൻവശത്തുള്ള കണ്ണാടി വൺവേ ആണ് – അതായത് പുറത്തുനിന്നു നോക്കിയാൽ ഉൾവശം കാണാൻ കഴിയില്ല, പക്ഷേ വീട്ടുടമസ്ഥർക്ക് പുറത്തേക്കുള്ള കാഴ്ചകൾ കാണാം.

Story highlights- This giant mirror is actually a house