ഭംഗിമാത്രം നോക്കി ചെരുപ്പ് വാങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാദങ്ങൾ സംരക്ഷിക്കുക എന്നതാണ് ചെരുപ്പുകൊണ്ടുള്ള ഉപയോഗം. എന്നാൽ ഇന്ന് വസ്ത്രത്തിനു അനുസരിച്ചും ചടങ്ങുകൾക്ക് അനുസരിച്ചും ഫാഷന്റെ ഭാഗമായി മാറിയിരിക്കുന്നു ചെരുപ്പുകൾ. സ്ത്രീകളുടെ പാദരക്ഷയിലാണ് ഒട്ടേറ ഫാഷൻ പരീക്ഷണങ്ങൾ നടക്കുന്നത്.
എന്നാൽ ഭംഗി മാത്രം നോക്കിയല്ല, ചെരുപ്പുകൾ തിരഞ്ഞെടുക്കേണ്ടത്. പൊക്കം കൂടുതൽ ഉള്ളവർ പോലും ഹൈഹീൽ ചെരുപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, പരിധിയില്‍ കൂടുതല്‍ ഉയരമുള്ള ചെരിപ്പുകൾ നടുവേദനയ്ക്ക് കാരണമാകുന്നുവെന്ന് ഗവേഷണഫലങ്ങള്‍ പറയുന്നു. മാത്രമല്ല, കാല്‍പാദത്തിലെ പേശീവേദനക്കും ഇത് കാരണമാകും.
പൊക്കം കുറഞ്ഞവർ ഹീലുയർന്ന ചെരുപ്പുകൾ അല്ല തിരഞ്ഞെടുക്കേണ്ടത്. കാരണം, ഹീൽ മാത്രം ഉയർന്നിരുന്നാൽ പൊക്കം തോന്നിക്കില്ലെന്നു മാത്രമല്ല, നടുവേദനയും പിടിപെടും. അതുകൊണ്ട് പൊക്കം കുറഞ്ഞവർ മുൻപിലും പിന്നിലും ഒരേ ഉയരത്തിലുള്ള സോളുള്ള ചെരിപ്പ് തിരഞ്ഞെടുക്കണം. അതായത് ചെരിപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരമായിരിക്കണം.
Read also: മിഷേല്‍ സാഞ്ചസിന്റെ ‘വണ്ടര്‍ സ്വകാഡ്’; ലാ ലിഗയില്‍ ജിറോണയുടെ അത്ഭതക്കുതിപ്പ്..!
ഒരിഞ്ചിൽ കൂടുതൽ ഉയരമുള്ള ചെരുപ്പുകൾ ധരിക്കുന്നവർ നാലുമണിക്കൂറിലധികം തുടർച്ചയായി നിൽക്കരുത്. ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കും.
Story highlights- tips for buying shoes