മുടിയിൽ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!
അഴകുള്ള തലമുടി പ്രിയപ്പെട്ടതാണ് പലര്‍ക്കും. അതുകൊണ്ടുതന്നെ മുടിയുടെ സരക്ഷണ കാര്യത്തില്‍ ഏറെ കരുതല്‍ നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് തലമുടിയില്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍. പലരും ശ്രദ്ധയില്ലാതെയാണ് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പരിചയപ്പെടാം.
കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ അളവിലും ശ്രദ്ധിക്കണം. ഒട്ടും ഉപയോഗിച്ചില്ലെങ്കില്‍ തലമുടി ദുര്‍ബലമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ അത് തലുമുടിയെ വഴുവഴുപ്പുള്ളതാക്കുന്നു. മുടിയുടെ നീളത്തിനും തിക്ക്നെസ്സിനും അനുയോജ്യമായ രീതിയില്‍ രണ്ട് ഡ്രോപ് മുതല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കാവുന്നതാണ്.
ചിലര്‍ കണ്ടീഷ്ണര്‍ ഉപയോഗിച്ച ഉടനെ തലമുടി കഴുകാറുണ്ട്. ഈ ശീലം മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല കണ്ടീഷ്ണര്‍ പുരട്ടിയതിന്റെ ഫലം ലഭിക്കുകയുമില്ല. അതിനാല്‍ എപ്പോഴും കണ്ടീഷ്ണര്‍ മുടിയില്‍ പുരട്ടിയ ശേഷം നാല് മുതല്‍ ആറ് മിനിറ്റ് വരെ റെസ്റ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനുശേഷം വേണം കഴുകി കളയാന്‍.
Read also: വില്ലനാകുന്ന ടെൻഷൻ! നിയന്ത്രിക്കാൻ ഭക്ഷണ കാര്യത്തിൽ നൽകാം, കരുതൽ..
മുടിയ്ക്ക് അനുയോജ്യമായ ഷാംപു തെരഞ്ഞെടുക്കുമ്പോള്‍ അതേ തരത്തിലുള്ള കണ്ടീഷ്ണറും വേണം തെരഞ്ഞെടുക്കാന്‍. മുടിയ്ക്ക് തിക്ക്നെസ്സ് കുറവാണെങ്കില്‍ ലോലമായ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ ഷാംപുവും. അതുപോലെ തലയോട്ടിയില്‍ കണ്ടീഷ്ണര്‍ പുരട്ടുന്നതും നല്ലതല്ല. ഇത് പലപ്പോഴും താരന് വര്‍ധിപ്പിയ്ക്കാന്‍ ഇടയാകും.
Story highlights: Tips to use hair conditioner