സൈനസ് അണുബാധയിൽ നിന്നും മോചനം നേടാൻ ചില എളുപ്പവഴികൾ
മൂക്കിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന വായു നിറഞ്ഞ അറകളാണ് സൈനസുകൾ. അണുബാധയോ ജലദോഷമോ അലർജിയോ ഉണ്ടാകുമ്പോൾ അവ അടയാൻ സാധ്യതയുണ്ട്. അങ്ങനെ ഉള്ളപ്പോൾ അത് തലവേദന അല്ലെങ്കിൽ ശ്വാസ തടസം പോലുള്ള വിവിധ സങ്കീർണതകൾ ശരീരത്തിൽ സൃഷ്ടിക്കുന്നു. സൈനസ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ തലവേദന, മുഖത്തെ വേദന, മൂക്കൊലിപ്പ്, ഗന്ധം നഷ്ടപ്പെടൽ എന്നിവയാണ്. എന്നാൽ അണുബാധ ഏറ്റവും മോശമാകുന്ന സന്ദർഭങ്ങളിൽ പല്ലുവേദന, പനി, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടാം.
സൈനസ് അണുബാധയ്ക്ക് ധാരാളം ചികിത്സകൾ ലഭ്യമാണ്. എന്നാൽ, പെട്ടെന്ന് അണുബാധ ഉണ്ടാകുമ്പോൾ അതൊന്നു നിയന്ത്രിക്കാൻ ചില വിദ്യകൾ വീട്ടിൽത്തന്നെ പ്രയോഗിക്കാം. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻസിലെ അസിസ്റ്റന്റ് പ്രൊഫസറായ ലിസ ഡി സ്റ്റെഫാനോ സൈനസ് അണുബാധ കൊണ്ടുള്ള വേദന കുറയ്ക്കാൻ ഒരു വിദ്യ കണ്ടെത്തിയിരുന്നു. അതിങ്ങനെയാണ്;
നാവിനെ വായയുടെ മുകളിലേക്ക് അമർത്തി തള്ളുക. ഇതിനൊപ്പം തള്ളവിരൽ കൃത്യമായി പുരികങ്ങൾക്ക് ഇടയിൽ വയ്ക്കുക. നാവ് വായയുടെ മുകളിലേക്ക് തള്ളുമ്പോൾ, തള്ളവിരൽ കൊണ്ട് പിടിച്ചിരിക്കുന്ന ഭാഗത്ത് ചെറുതായി സമ്മർദ്ദം ചെലുത്തുക. 20 സെക്കൻഡ് ഇങ്ങനെ ചെയ്യുക, ഫലം ഉടനടി ലഭിക്കും.
Read also: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള് വേഗം വാങ്ങാം, സബ്സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്രം
സൈനസ് ഇൻഫെക്ഷൻ അല്ലെങ്കിൽ മൂക്ക് അടഞ്ഞുപോകുന്നത് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ആവി പിടിക്കുന്നത്. വെള്ളം അല്ലെങ്കിൽ പഴച്ചാറുകൾ കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഈ ദ്രാവകങ്ങൾ മ്യൂക്കസ് നേർത്തതാക്കാൻ സഹായിക്കുകയും അണുബാധയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുകയും ചെയ്യുന്നു. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
Story highlights- treatments available for a sinus infection