‘ക്രിസ്മസ് അല്ലേ, തലമുടിയിൽ ഒരു ട്രീ ആയാലോ?’- വൈറലായൊരു ഫാഷൻ പരീക്ഷണം
ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ക്രിസ്മസ് നാളുകൂടി വന്നെത്തുകയാണ്. പുൽക്കൂടും അലങ്കാരങ്ങളുമായി ലോകം ആവേശത്തോടെ ഈ സന്തോഷനാളിനെ വരവേൽക്കുകയാണ്. എല്ലാ വർഷവും ഡിസംബർ 25 ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. നിരവധി ആചാരങ്ങളാണ് ക്രിസ്മസുമായി ബന്ധപ്പെട്ട് ആഘോഷിക്കാറുള്ളത്.
കാലങ്ങൾ പിന്നിടുമ്പോൾ ക്രിസ്മസ് പല തലങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോഴിതാ, ഒരു ഫാഷൻ പരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. നമ്മൾ അലങ്കാരത്തിനായി വീടുകളിൽ ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്. ചിലർ പരമ്പരാഗതമായി മരത്തിലും, ഏറിയ പങ്ക് ആളുകളും വിപണിയിൽ ലഭ്യമായ ട്രീയിലുമാണ് ക്രിസ്മസ് അലങ്കാരങ്ങൾ ചെയ്യുന്നത്. എന്നാൽ, അത് തലമുടിയിലായാലോ?
Read also: ഡയാന രാജകുമാരിയുടെ നീല വസ്ത്രം വിറ്റുപോയത് ഒമ്പത് കോടിയ്ക്ക്; യഥാര്‍ഥ മൂല്യം 80 ലക്ഷം
കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാം. പക്ഷെ സംഗതി സത്യമാണ്. മുടിയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഹിറ്റാകുന്നത്. അലങ്കാര വസ്തുക്കളും അലങ്കാര ലൈറ്റുകളും ഉപയോഗിച്ചാണ് മുടിയിൽ ഇങ്ങനെയൊരു കലാവിരുത്. കാബെലെയ്റ തായ്സ് സോറസ് എന്ന ഹെയർ സ്റ്റൈലിസ്റ്റാണ് ഇങ്ങനെ ഒരു ഫാഷൻ പരീക്ഷണം നടത്തിയിരിക്കുന്നത്. നിരവധി ആളുകൾ വിഡിയോയ്ക്ക് കമന്റുമായി എത്തി. എന്തായാലും ക്രിസ്മസ് ഈ ഫാഷൻ പരീക്ഷണം കീഴടക്കുമോ എന്ന് കാത്തിരിക്കാം.
Story highlights- viral christmas hairstyle